ഹോങ്കോങ്ങ്: കൊറോണ വൈറസ് ചൈനയുടെ സൃഷ്ടിയാണെന്ന വാദത്തെ ശരിവച്ചുകൊണ്ട് ചൈനീസ് വൈറോളജിസ്റ്റ് രംഗത്ത്. ഇതിന് വ്യക്തമായ തെളിവ് തന്റെ പക്കലുണ്ടെന്ന് വൈറോളജിസ്റ്റായ ഡോ. ലി മെങ് യാന്‍ പറഞ്ഞു. ഹോങ്കോങ്ങ് സ്‌കൂള്‍ ഓഫ് പബ്ലിക്ക് ഹെല്‍ത്തിലെ വൈറോളജി ഇമ്മ്യൂണോളജി വിദഗ്ധയാണ് ലി മെങ് യാന്‍.
വൈറസിനെ സംബന്ധിച്ച് ലോകത്തെ അറിയിക്കുന്നതിന് മുമ്പ് തന്നെ ചൈനീസ് ഗവണ്‍മെന്റിന് ഇത് സംബന്ധിച്ച് അറിവുണ്ടായിരുന്നതായി ഹോങ്കോങ്ങില്‍ പ്രവര്‍ത്തിക്കുന്ന ലി മെങ് യാന്‍ പറഞ്ഞു. ഇത് സംബന്ധിച്ച് നടത്തിയ പഠനങ്ങളെ മറച്ചുവയ്ക്കാനാണ് തനിക്ക് നര്‍ദേശം ലഭിച്ചതെന്ന് യാന്‍ പറയുന്നു. ലോകാരോഗ്യ സംഘടനയുടെ (ഡബ്ല്യുഎച്ച്ഒ) കണ്‍സള്‍ട്ടന്റായ സൂപ്പര്‍വൈസര്‍ക്ക് ഇത് കൈമാറിയിരുന്നു. എന്നാല്‍ ഇത് സംബന്ധിച്ച് എന്തെങ്കിലും വിവരങ്ങള്‍ പുറത്തുവിട്ടാല്‍ നിങ്ങള്‍ അപ്രത്യക്ഷയാക്കപ്പെടും എന്നാണ് സൂപ്പര്‍വൈസര്‍ ലീയോട് പറഞ്ഞത്.
‘വൈറസ് പ്രകൃതിയില്‍ നിന്ന് സ്വാഭാവികമായി വന്നതല്ല. അത് നൈ മിലിട്ടറി ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്നുള്ളതാണ്. ഏതെങ്കിലും മാര്‍ക്കറ്റില്‍ നിന്നല്ല അത് വന്നത്.’ യാന്‍ പറഞ്ഞു. ‘ജനുവരി മുതല്‍ സയന്റിഫിക്ക് റിപ്പോര്‍ട്ടുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുകയാണ്. ഇതുമായി ബന്ധപ്പെട്ട് രണ്ട് റിപ്പോര്‍ട്ടുകളുണ്ട്. ഇത് ഞങ്ങള്‍ പ്രസിദ്ധീകരിക്കാന്‍ പോവുകയാണ്. ആദ്യ റിപ്പോര്‍ട്ട് ദിവസങ്ങള്‍ക്കുള്ളില്‍ വരും’ ലീ മെങ് യാന്‍ പറഞ്ഞു.