KeralaNews

ആളുകള്‍ പുറത്തിറങ്ങരുത്; തിരുവനന്തപുരത്ത് കനത്ത ജാഗ്രത നിര്‍ദ്ദേശം

തിരുവനന്തപുരം: കോവിഡ് 19 രോഗ ബാധ മൂന്ന് പേര്‍ക്ക് സ്ഥിരീകരിച്ചസാഹചര്യത്തില്‍ തലസ്ഥാനത്ത് കനത്ത ജാഗ്രതാ നിര്‍ദ്ദേശം. അനാവശ്യമായി ആളുകള്‍ പുറത്തിറങ്ങരുതെന്നും രോഗലക്ഷണങ്ങള്‍ കണ്ടാല്‍ ഉടന്‍ ആരോഗ്യവകുപ്പ് അധികൃതരെ വിവരം അറിയിക്കണമെന്നാണ് ജില്ലാ കളക്ടര്‍ കെ.ഗോപാലകൃഷ്ണന്‍ നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്. അവലോകന യോഗത്തിന് ശേഷം സംസാരിക്കുകയായിരുന്നു കളക്ടര്‍.

ആളുകള്‍ കൂടുന്ന ബീച്ചുകള്‍, ഷോപ്പിംഗ് മാളുകള്‍, പാര്‍ക്കുകള്‍, ജിംനേഷ്യങ്ങള്‍, ബ്യൂട്ടി പാര്‍ലറുകള്‍ തുടങ്ങിയവയെല്ലാം അടച്ചിടാന്‍ നോട്ടീസ് നല്‍കും. ഇറ്റലി, ബ്രിട്ടന്‍ എന്നീ രാജ്യങ്ങളില്‍ നിന്നെത്തിയ തിരുവനന്തപുരം സ്വദേശികള്‍ക്കും രണ്ടാഴ്ചയായി കേരളത്തിലുള്ള ഇറ്റാലിയന്‍ പൗരനുമാണ് രോഗം സ്ഥിരീകരിച്ചത്. ഇതോടെയാണ് ജാഗ്രത ശക്തമാക്കാന്‍ ജില്ലാ ഭരണകൂടം തീരുമാനിച്ചത്.

കോവിഡ് 19 സ്ഥിരീകരിച്ച ഇറ്റാലിയന്‍ പൗരന്‍ ദിവസങ്ങളായി വര്‍ക്കലയിലെ റിസോര്‍ട്ടിലായിരുന്നു താമസം. രോഗലക്ഷണങ്ങള്‍ കണ്ടതിനാല്‍ ഇയാളെ ആരോഗ്യവകുപ്പിന്റെ നിരീക്ഷണത്തില്‍ പാര്‍പ്പിച്ചിരിക്കുകയായിരുന്നു. എല്ലാ വര്‍ഷവും ഇന്ത്യയില്‍ എത്താറുള്ള ഇറ്റാലിയന് പൗരന് വര്‍ക്കലയിലെ അടുപ്പക്കാര്‍ ഉണ്ട്. ഇയാള്‍ കൊല്ലത്ത് പോയിരുന്നുവെന്നും ക്ഷേത്ര ഉത്സവത്തില്‍ പങ്കെടുത്തുവെന്നും ജില്ലാ ഭരണകൂടം കണ്ടെത്തി.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button