കോഴിക്കോട്: വേദിയില്‍ വിരിച്ച കാര്‍പെറ്റില്‍ തടഞ്ഞു വീണ് കോല്‍ക്കളി മത്സരത്തിനിടെ വിദ്യാര്‍ഥിക്ക് പരിക്ക്. അഞ്ചാം നമ്പര്‍ വേദിയായ ബീച്ചിലെ ഗുജറാത്തി സ്‌കൂളിലെ ഹാളിലാണ് സംഭവം.എറണാകുളം ജില്ലയെ പ്രതിനിധാനം ചെയ്‌തെത്തിയ തണ്ടേക്കാട് ജമാ അത്ത് എച്ച്.എസ്.എസിലെ ഒന്‍പതാം ക്ലാസ് വിദ്യാര്‍ഥി സൂഫിയാനാണ് കൈയ്ക്ക് പരിക്കേറ്റത്.
മത്സരം തുടങ്ങും മുന്‍പുതന്നെ കുട്ടികള്‍ കാര്‍പെറ്റ് സംബന്ധിച്ച് അധികൃതര്‍ക്ക് പരാതി നല്‍കിയായിരുന്നു. എന്നാല്‍ ഇത് അധികൃതര്‍ അവഗണിക്കുകയും സെല്ലോ ടേപ്പ് ഒട്ടിച്ച് താല്‍കാലികമായി പ്രശ്‌നപരിഹാരം കണ്ടെത്തുകയുമായിരുന്നു.
സൂഫിയാന് വീണ് പരിക്കേറ്റതിനെ തുടര്‍ന്ന് പ്രതിഷേധമുണ്ടായി. ഇതിന് പിന്നാലെ മത്സരം നിര്‍ത്തിവെക്കുകയും ചെയ്തു.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News