തിരുവനന്തപുരം: കുമരി ചന്തയിലെ മത്സ്യ വില്പ്പനക്കാരന് കൊവിഡ് രോഗം സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് തിരുവനന്തപുരം കോര്‍പ്പറേഷനു കീഴിലെ അമ്പലത്തറ, പുത്തന്‍ പള്ളി, മാണിക്യ വിളാകം, ബീമാപളളി ഈസ്റ്റ് വാര്‍ഡുകള്‍ കണ്ടെയിന്മെന്റ് സോണായി ജില്ലാ കളക്ടര്‍ നവജ്യോത് ഖോസ പ്രഖ്യാപിച്ചു.
കമലേശ്വരം, പൂന്തുറ എന്നിവിടങ്ങളില്‍ പ്രത്യേക ശ്രദ്ധ പുലര്‍ത്തും. ഈ പ്രദേശങ്ങളില്‍ സര്‍ക്കാര്‍ മുന്‍നിശ്ചയിച്ച പ്രകാരമുള്ള പരീക്ഷകള്‍ കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് നടത്തണം.
ആശുപത്രി ആവശ്യങ്ങള്‍ക്കും മറ്റ് അവശ്യ സര്‍വീകള്‍ക്കുമല്ലാതെ ആരും കണ്ടെയിന്മെന്റ് സോണുകള്‍ക്കു പുറത്തു പോകാന്‍ പാടില്ലെന്നും അധികൃതര്‍ അറിയിച്ചു.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News