KeralaNews

ഇന്‍ഷുറന്‍സ് തുക കിട്ടാൻ 24 മണിക്കൂര്‍ ആശുപത്രിയിൽ കിടക്കേണ്ട: ഉപഭോക്തൃ തര്‍ക്ക പരിഹാര കമ്മീഷന്‍

കൊച്ചി: ഇൻഷൂറൻസ് തുക ലഭിക്കാൻ 124 മണിക്കൂർ ആശുപത്രിയിൽ കിടക്കണം എന്നത് ഉപഭോക്തൃ അവകാശങ്ങളുടെ ലംഘനം ആണെന്ന് ഉപഭോക്തൃ തർക്ക പരിഹാര കമ്മീഷൻ. 24 മണിക്കൂർ ആശുപത്രി വാസം ഇല്ലാത്ത കാരണത്താൽ ഒ പി ചികിത്സയായി കണക്കാക്കി ഇൻഷൂറൻസ് കമ്പനി ക്ലെയിം അപേക്ഷ നിരസിച്ചതിനെതിരായ പരാതിയിലാണ് ഉപഭോക്തൃ തർക്ക പരിഹാര കമ്മീഷന്റെ ഉത്തരവ്.

ആധുനിക സാങ്കേതിക വിദ്യയും റോബോട്ടിക് സർജറിയും വ്യാപകമായ കാലഘട്ടത്തിൽ ഹെൽത്ത് ഇൻഷൂറൻ ലഭിക്കുന്നതിന് 24 മണിക്കൂർ ആശുപത്രിവാസം വേണമെന്ന ഇൻഷൂറൻസ് കമ്പനികളുടെ നിബന്ധന ഉപഭോക്തൃ അവകാശങ്ങളുടെ ലംഘനമാണ് എന്നും ഉത്തരവിൽ പറയുന്നു

കിടത്തി ചികിത്സ ആവശ്യമുള്ളതും എന്നാൽ ആധുനിക സാങ്കേതിക വിദ്യയുടെ സഹായത്തോടെ കുറഞ്ഞ സമയത്തിൽ ചികിത്സ അവസാനിക്കുകയും ചെയ്താൽ ഇൻഷൂറൻസ് പരിരക്ഷയ്ക്ക് അർഹതയുണ്ടാകും എന്നും എറണാകുളം ജില്ലാ ഉപഭോക്തൃ തർക്ക പരിഹാര കമ്മീഷൻ വ്യക്തമാക്കി.

എറണാകുളം മരട് സ്വദേശി ജോൺ മിൽട്ടൺ ആണ് ഉപഭോകതൃ തർക്ക പരിഹാര കമ്മീഷനെ പരാതിയുമായി സമീപിച്ചത്. ജോൺ അമ്മയുടെ ഇടത് കണ്ണിന്റെ ശസ്ത്രിക്രിയ എറാണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ ചെയ്തു. ആധുനിക സാങ്കേതിക വിദ്യയുടെ സഹായത്തോടെ ശസ്ത്രക്രിയ നടത്തുകയും ഒരു ദിവസം പോലും ഹോസ്പിറ്റിൽ കിടക്കാതെ തന്നെ ഡിസ്ചാർജ് ചെയ്യുകയും ചെയ്തു.

ചികിത്സയ്ക്ക് ചെലവായ തുക ലഭിക്കുന്നതിന് വേണ്ടി ഇൻഷൂറൻസ് കമ്പനിയെ സമീപിച്ചെങ്കിലും 24 മണിക്കൂർ ആശുപത്രിവാസം ഇല്ലാത്തതിനാൽ ഒ പി ചികിത്സയ്ക്കായി കണക്കാക്കി ഇൻഷൂറൻസ് കമ്പനി ക്ലെയിം അപേക്ഷ നിരസിക്കുകയായിരുന്നു.

തുടർന്നാണ് ഉപഭോക്തൃ തർക്ക പരിഹാര കമ്മീഷനെ സമീപിച്ചത്. പരാതിയിൽ ജില്ല ഉപഭോക്തൃ തർക്ക പരിഹാര കമ്മീഷൻ പ്രസിഡന്റ് ഡി ബി ബിനു മെമ്പർമാരായ വൈക്കം രാമചന്ദ്രൻ, ടി എൻ ശ്രീവിദ്യ എന്നിവരുടെ ബെഞ്ചാണ് കേസിൽ ഉത്തരവിട്ടത്.

മയോപ്പിയ ചികിത്സയ്ക്ക് ഉപയോ​ഗിക്കുന്ന പ്രത്യേക ഇഞ്ചക്ഷൻ ഇൻഷൂറൻസ് പരിധിയിൽ ഉൾപ്പെടുമെന്ന ഇൻഷുറൻസ് റെ​ഗുലേറ്റി അതോറിറ്റിയുടെ സർക്കുലറും കമ്മീഷൻ പരി​ഗണിച്ചു. പരാതിക്കാരന്റെ ആവശ്യം നിലനിൽക്കെ മറ്റൊരു പോളിസി ഉടമയ്ക്ക് ഇതേ ക്ലെയിം നിരസിക്കപ്പെട്ട ഉപഭോക്താവിന് നഷ്ടപരിഹാരമായി 57, 720 രൂപ ഒരു മാസത്തിനകം നൽകാൻ ഇൻഷൂറൻസ് കമ്പനിയോട് കമ്മീഷൻ ഉത്തരവിട്ടു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker