KeralaNewsRECENT POSTS
പൗരത്വ ഭേദഗതി നിയമത്തിനെതിരെ കണ്ണൂരില്‍ ‘ഒപ്പന’ പ്രതിഷേധവുമായി കോണ്‍ഗ്രസ്
കണ്ണൂര്‍: പൗരത്വ നിയമഭേദഗതിക്ക് എതിരെ രാജ്യത്തുടനീളം പ്രതിഷേധം ആളിക്കത്തുന്നതിനിടെ വേറിട്ട പ്രതിഷേധ പരിപാടിയുമായി രംഗത്ത് വന്നിരിക്കുകയാണ് കണ്ണൂരില്‍ കോണ്‍ഗ്രസ്. ഒപ്പന പ്രതിഷേധവുമായാണ് കോണ്‍ഗ്രസ് രംഗത്ത് വന്നിരിക്കുന്നത്. പാനൂര്‍ ഗുരുസന്നിധി മൈതാനത്തിലായിരുന്നു ആയിരങ്ങള്‍ അണിനിരന്ന പ്രതിഷേധ ഒപ്പന.
പാനൂര്‍ ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റിയുടെയും ജവഹര്‍ ബാലജന വേദിയുടെയും നേതൃത്വത്തില്‍ ആയിരുന്നു പ്രതിഷേധ ഒപ്പന നടത്തിയത്. മതവും വേഷവുമല്ല പൗരത്വത്തിന്റെ അടയാളം എന്ന സന്ദേശം ഉയര്‍ത്തിയായിരുന്നു പ്രതിഷേധ ഒപ്പന സംഘടിപ്പിച്ചത്. പാനൂര്‍ മേഖലയിലെ ആയിരത്തോളം വനിതകള്‍ ജാതിമതഭേദമില്ലാതെ മനോഹരമായ ഇശലുകള്‍ക്കൊപ്പം പ്രതിഷേധ ഒപ്പനയ്ക്കൊപ്പം ചുവടുവച്ചു. കണ്ണൂര്‍ എംപി കെ സുധാകരനും പരിപാടിയില്‍ പങ്കെടുത്തു.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News