തൊടുപുഴ:എം.എം. മണി എംഎൽഎക്കെതിരെ വംശീയാധിക്ഷേപവുമായി കോൺഗ്രസ് നേതാവ്. ഇടുക്കി ഡിസിസി മുൻ സെക്രട്ടറിയും യുഡിഎഫ് ദേവികുളം നിയോജകമണ്ഡലം കൺവീനറുമായ ഒ.ആർ.ശശിയാണു വിവാദ പരാമർശം നടത്തിയത്. എം.എം.മണിയുടെ മുഖത്തുനോക്കുന്നത് ചുട്ട കശുവണ്ടിയെ നോക്കുന്നതുപോലെയാണെന്നായിരുന്നു ആരോപണങ്ങളിലൊന്ന്.ഡീൻ കുര്യാക്കോസിനെതിരെ മണിയുടെ പ്രസംഗത്തിനു മറുപടിയായിട്ടായിരുന്നു മൂന്നാറിലെ യുഡിഎഫ് കൺവൻഷനിൽ ശശിയുടെ പ്രസംഗം.
ഡീൻ കുര്യാക്കോസ് ഷണ്ഡനാണെന്നും ചത്തതിനൊക്കുവേ ജീവിച്ചിരിക്കുന്നതെന്നുമാണ് ഇടുക്കി തൂക്കുപാലത്തെ പാർട്ടി പരിപാടിയിൽ നടത്തിയ പ്രസംഗത്തിൽ എം.എം.മണി പറഞ്ഞത്. ബ്യൂട്ടി പാർലറിൽ കയറി പൗഡറും പൂശി ഫോട്ടോ എടുത്ത് നടപ്പാണെന്നും കെട്ടിവച്ച കാശുപോലും കിട്ടില്ലെന്നും മണി പരിഹസിച്ചിരുന്നു.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News