കൊറോണ വൈറസ് പടര്‍ന്നതോടെ സിംഗപൂരില്‍ കോണ്ടം കിട്ടാനില്ല! കാരണം ഇതാണ്
ക്വാലാലംപൂര്‍: ലോകത്തെ മുഴുവന്‍ ഭീതിയിലാഴ്ത്തി കൊറോണ വൈറസ് ചൈനയില്‍ പടര്‍ന്ന് പിടിക്കുകയാണ്. ഇതുവരെ കൊറോണ ബാധിച്ച ചൈനയില്‍ മരിച്ചവരുടെ എണ്ണം 1355 ആയി. വൈറസ് പടര്‍ന്നു പിടിച്ചുകൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ എല്ലാ രാജ്യങ്ങളും പല രീതിയിലുമുള്ള മുന്‍കരുതലുകളും സ്വീകരിച്ചുവരികയാണ്. മിക്ക രാജ്യങ്ങളും തങ്ങളുടെ പൗരന്മാരോട് ചൈനയിലേക്കുള്ള യാത്ര ഒഴിവാക്കണമെന്ന് മുന്നറിയിപ്പും നല്‍കിയിട്ടുണ്ട്. കൊറോണ വൈറസുമായി ബന്ധപ്പെട്ട ആശങ്കയും ഭീതിയും വര്‍ദ്ധിച്ചതോടെ ജനങ്ങളെല്ലാം മാസ്‌ക്കും മറ്റും ധരിച്ചാണ് തെരുവുകളില്‍ ഇറങ്ങുന്നത്. വൈറസ് ബാധ സ്ഥിരീകരിച്ച രാജ്യങ്ങളിലെ പല മെഡിക്കല്‍ സ്റ്റോറുകളിലും ഗുണമേന്മയുള്ള മാസ്‌കുകള്‍ കിട്ടാനില്ല.
എന്നാല്‍ സിംഗപ്പൂരില്‍ നിന്ന് ഇപ്പോള്‍ പുറത്തുവരുന്ന വാര്‍ത്തയാണ് ഏറ്റവും കൗതുകകരം. കൊറോണ പടര്‍ന്ന സാഹചര്യത്തില്‍ സിംഗപ്പൂരിലെ മിക്ക കടകളിലും കോണ്ടം സ്റ്റോക്കില്ലാത്ത അവസ്ഥയാണ് പോലും. കൊറോണ പടരാതിരിക്കാന്‍ ആളുകള്‍ കോണ്ടം ഗ്ലൗസായി ഉപയോഗിക്കുന്ന സാഹചര്യം വന്നതോടെയാണിത്. കോണ്ടം ഗ്ലൗസായി ഉപയോഗിക്കുന്നതിന്റെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയിലും മറ്റും വ്യാപകമായി പ്രചരിക്കുന്നുണ്ട്. ഇതിനിടെ കോണ്ടം ലഭിക്കാത്ത അവസ്ഥയെ ചിലര്‍ പരിഹസിച്ചും രംഗത്തെത്തിയിട്ടുണ്ട്. കോണ്ടം ലഭിച്ചില്ലെങ്കില്‍ അടുത്തകാലത്ത് തന്നെ സിംഗപ്പൂരില്‍ ജനസംഖ്യ വര്‍ദ്ധിക്കുമെന്നായിരുന്നു ഒരാള്‍ ട്വീറ്റ് ചെയ്തത്. മിക്ക മെഡിക്കല്‍ സ്റ്റോറുകളുടെ ഷെല്‍ഫുകളില്‍ കോണ്ടം സ്റ്റോക്കില്ലാത്തതിന്റെ ചിത്രങ്ങളും പുറത്തുവന്നിട്ടുണ്ട്. സിംഗപ്പൂര്‍ ജനതയിലുണ്ടായ ഭീതി എത്രത്തോളമാണെന്ന് തെളിയിക്കുന്നതാണിത്. സംഭവം ശ്രദ്ധയില്‍പ്പെട്ട സിംഗപ്പൂര്‍ പ്രധാനമന്ത്രി പ്രതികരണവുമായി രംഗത്തെത്തുകയും ചെയ്തു. ഭയം വൈറസിനേക്കാള്‍ നിങ്ങളുടെ ശരീരത്തെ ദോഷം ചെയ്യുമെന്നായിരുന്നു പ്രധാനമന്ത്രിയുടെ സന്ദേശം.