കൊച്ചി:കോൺഗ്രസ് ദേശീയ പാത ഉപരോധത്തിലെ വിവാദങ്ങൾക്ക് പിന്നാലെ
ജോജു ജോർജ്ജിന്‍റെ വാഹനത്തിനെതിരെ മോട്ടോർ വാഹന വകുപ്പിന് പരാതി.നമ്പര്‍ പ്ളേറ്റിനെതിരെയാണ് പരാതി.പൊതു പ്രവര്‍ത്തകനായ കളമശ്ശേരി സ്വദേശി മനാഫാണ് പരാതിക്കാരന്‍.
വാഹന ഷോറൂമില്‍ നിന്നു ഘടിപ്പിപ്പിക്കുന്ന കോഡുള്ള നമ്പര്‍ പ്ളേറ്റിന് പകരം പുതിയ നമ്പര്‍ പ്ളേറ്റാണ് വാഹനത്തിലുപയോഗിച്ചിട്ടുള്ളതെന്നാണ് പരാതി.
ഇത്തരം നമ്പര്‍ പ്ളേറ്റുകള്‍ ഘടിപ്പിക്കുന്നത് മോട്ടോര്‍ വാഹന വകുപ്പിന്‍റെ ഉത്തരവില്‍ ശിക്ഷാര്‍ഹമാണെന്ന് പരാതിയില്‍ ചൂണ്ടിക്കാട്ടുന്നു.കഴിഞ്ഞ ദിവസം കോണ്‍ഗ്രസ്സ് പ്രവര്‍ത്തകര്‍ റോഡുപരോധത്തിനിടെ ഗ്ളാസ്സ് തകര്‍ത്ത ലാന്‍ഡ് റോവര്‍ ഡിഫന്‍ഡറിനെതിരെയാണ് പരാതി.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News