ബിജു സോപാനത്തിനും എസ് പി ശ്രീകുമാറിനുമെതിരായ പരാതി; ഇതാണ് യാഥാർത്ഥ്യം, പ്രതികരിച്ച് നടി ഗൗരി ഉണ്ണിമായ
കൊച്ചി;കഴിഞ്ഞ ദിവസമാണ് ഉപ്പും മുളകും താരങ്ങളായ ബിജു സോപാനത്തിനും എസ് പി ശ്രീകുമാറിനുമെതിരെ ലൈംഗിക പീഡന പരാതി ഉയർന്നത്. സീരിയൽ നടിയാണ് ഇരുവർക്കുമെതിരെ പരാതി നൽകിയത്. സീരിയൽ ചിത്രീകണത്തിനിടെയാണ് അതിക്രമം നടന്നതെന്നാണ് നടി പരാതിയിൽ ചൂണ്ടിക്കാട്ടിയത്. പരാതിയിൽ തൃക്കാക്കര പോലീസ് കേസെടുത്ത് അന്വേഷണ ആരംഭിച്ചിട്ടുണ്ട്.
അതിനിടയിൽ പരാതി നൽകിയ നടി സീരിയലിലെ നടിമാരിൽ ഒരാളെ ഗൗരി ഉണ്ണിമായ ആണെന്ന തരത്തിൽ അഭ്യൂഹം ഉയർന്നിരുന്നു. ഇപ്പോഴിതാ ഉത്തരം അഭ്യൂഹങ്ങളിൽ ശക്തമായി പ്രതികരിച്ച് രംഗത്തെത്തിയിരിക്കുയാണ് നടി. ഇൻസ്റ്റഗ്രാമിലൂടെയാണ് നടിയുടെ പ്രതികരണം. വായിക്കാം
‘ഈ വീഡിയോ ചെയ്യാൻ കാരണം ഇന്നലെ ഒരു വാർത്ത വന്നിരുന്നു. ആ വാർത്തയുമായി ബന്ധപ്പെട്ട് എനിക്ക് ഒരുപാട് കോളും മെസേജും വന്നിരുന്നു. പലയിടത്തും എനിക്കെതിരെ ഹേറ്റ് സ്പ്രഡ് ആകുന്നുണ്ട്. എനിക്ക് വ്യക്തമായി പറയണം, എനിക്ക് ഇതുമായി യാതൊരു ബന്ധവുമില്ല.പലരും ചോദിക്കുന്നുണ്ട് എന്താണ് എപ്പിസോഡുകളിൽ ഇല്ലാത്തത് എന്ന്. അതിന് മറ്റ് കാരണങ്ങളൊന്നും ഇല്ല, ഞാൻ ഷിംലയിലായിരുന്നു കഴിഞ്ഞ ദിവസങ്ങളിൽ. 20 നാണ് തിരികെ എത്തിയത്.
എത്തിയതന് പിന്നാലെ സീരിയലിൽ റീ ജോയിന ചെയ്തു. 24 വരെയുള്ള എപ്പിസോഡുകൾ ഷൂട്ട് ചെയ്യുകയും ചെയ്തു. അവർ അത് ടെലികാസ്റ്റ് ചെയ്താൽ നിങ്ങൾക്കെന്നെ കാണും. അതാണ് സത്യാവസ്ഥ. ഈ നടി എന്ന നിലയിൽ വാർത്തയിൽ പറയുന്ന ആൾ ഞാനല്ല. അനാവശ്യമായുള്ള വിവാദങ്ങൾ ഉണ്ടാക്കരുതെന്ന് ഞാൻ അഭ്യർത്ഥിക്കുകയാണ്’, ഗൗരി വീഡിയോയിൽ പറഞ്ഞു.
നിരവധി പേരാണ് വീഡിയോയ്ക്ക് താഴെ കമന്റുമായി എത്തിയത്. കാര്യം അറിയുന്നതിന് മുൻപേ അനാവശ്യ വിവാദം ഉണ്ടാക്കാനാണ് ചിലർ ശ്രമിക്കുന്നതെന്നും ഗൗരി ഇക്കാര്യത്തിൽ വ്യക്തത വരുത്തിയത് ഉചിതമായെന്നുമാണ് പലരും കമന്റ് ചെയ്തിരിക്കുന്നത്. അതേസമയം എന്തുകൊണ്ട് ഇത്രയും ചർച്ചയായിട്ടും പരാതി സംബന്ധിച്ച് ശ്രീകുമാറും ബിജു സോപാനവും പ്രതികരിക്കാത്തത് എന്ന ചോദ്യവും ചിലർ ഉയർത്തുന്നുണ്ട്.
നടന്മാരില്‍ ഒരാളാണ് ലൈംഗികാതിക്രമം നടത്തിയത് എന്നാണ് നടിയുടെ പരാതി. മറ്റൊരാള്‍ തന്നെ ഭീഷണിപ്പെടുത്തുകയായിരുന്നുവെന്നും പരാതിയിൽ യുവതി വ്യക്തമാക്കി. ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവിട്ടതിനു പിന്നാലെ രൂപംകൊണ്ട പ്രത്യേക അന്വേഷ സംഘത്തിനോടാണ് നടി പീഡന വിവരം പങ്കുവച്ചത്. തൃക്കാക്കര പോലീസാണ് കേസന്വേഷിക്കുന്നത്. അതേസമയം പരാതിക്ക് പിന്നാലെ താരങ്ങൾക്കെതിരെ സൈബർ ആക്രമണം ശക്തമായിട്ടുണ്ട്.
പീഡന പരാതിയിൽ കേസെടുത്തതിന് പിന്നാലെ ശ്രീകുമാറിനെ ചേർത്ത് നിർത്തി ഭാര്യ സ്നേഹ പങ്കുവെച്ച ഫേസ്ബുക്ക് പോസ്റ്റിന് കീഴെയെല്ലാം കടുത്ത അധിക്ഷേപമാണ് ചിലർ നടത്തുന്നത്. എന്തുകൊണ്ടാണ് വിഷയത്തിൽ പ്രതികരിക്കാത്തത് എന്നാണ് ചോദ്യം.