കോളേജ് വിദ്യാര്‍ത്ഥികള്‍ പുറത്തിരുന്ന ഒരുമിച്ചിരുന്ന് പരീക്ഷയെഴുതിയ സംഭവം വിവാദമാകുന്നു; കോപ്പിയടി ആരോപണവും
പട്ന: കോളേജിന് പുറത്തിരുന്ന് വിദ്യാര്‍ത്ഥികള്‍ പരീക്ഷയെഴുതിയ സംഭവം വിവാദത്തില്‍. കുട്ടികള്‍ പരസ്പരം സഹായിച്ച് ഉത്തരമെഴുതുന്ന ചിത്രങ്ങള്‍ ഇതിനോടകം വിവാദത്തില്‍ ആയിരുന്നു. ബിഹാറിലെ ബെത്തിയിലെ രാം ലഖന്‍ യാദവ് കോളേജില്‍ ശനിയാഴ്ചയാണ് സംഭവം. ഇതിനിടെ കോളേജ് അധികൃതര്‍ സംഭവത്തെ ന്യായീകരിച്ച് രംഗത്ത് വന്നതും വിവാദത്തിലായി. 2000 വിദ്യാര്‍ത്ഥികള്‍ക്ക് മാത്രമാണ് കോളേജില്‍ പരീക്ഷ എഴുതാന്‍ കഴിയുകയുള്ളൂ.
എന്നാല്‍ സര്‍വകലാശാല 5000 പേര്‍ക്ക് പരീക്ഷ എഴുതാനനുള്ള കേന്ദ്രമായി അനുവദിച്ചത് ഈ കോളേജിലാണ്. പെട്ടെന്നുള്ള അറിയിപ്പായതിനാല്‍ മതിയായ സൗകര്യം ചെയ്യാനായില്ലെന്നും അതുകൊണ്ടാണ് പരീക്ഷ ഇത്തരത്തില്‍ നടത്തിയതെന് കാരണമെന്നും അധികൃതര്‍ അറിയിച്ചു.
കഴിഞ്ഞ ഇടയ്ക്ക് കുട്ടികള്‍ പരീക്ഷയ്ക്ക് കോപ്പിയടിക്കാതിരിക്കാന്‍ വേണ്ടി തലയില്‍ കാര്‍ബോര്‍ഡ് ബോക്സ് ധരിച്ച് സെമസ്റ്റര്‍ പരീക്ഷ എഴുതിയ സംഭവം വിവാദമായിരുന്നു. ഇതിന് പിന്നാലെയാണ് പുതിയ വിവാദം ഉടലെടുത്തിരിക്കുന്നത്.