KeralaNews

കോളജ്‌ വിദ്യാർഥിനിയുടെ മരണം; അന്വേഷണം ക്രൈംബ്രാഞ്ചിന്; വിദ്യാർഥികൾക്കെതിരേ നടപടി ഉണ്ടാകില്ല,സമരം നിര്‍ത്തി

കോട്ടയം: കാഞ്ഞിരപ്പള്ളി അമൽജ്യോതി എഞ്ചിനിയറിങ് കോളേജിലെ വിദ്യാർഥിനി ശ്രദ്ധ സതീഷിന്റെ മരണം ഡി.വൈ.എസ്.പിയുടെ നേതൃത്വത്തിൽ ക്രൈംബ്രാഞ്ച് അന്വേഷിക്കും. സമരത്തിന് നേതൃത്വം നൽകിയ വിദ്യാർഥികൾക്കെതിരേ നടപടി ഉണ്ടാകില്ലെന്നും മന്ത്രി ആർ. ബിന്ദു പറഞ്ഞു. ശ്രദ്ധയുടെ മരണവുമായി ബന്ധപ്പെട്ട് വിദ്യാർഥികളും മാനേജ്മെന്റും അധ്യാപകരുമായുള്ള ചർച്ചയ്ക്ക് ശേഷം സംസാരിക്കുകയായിരുന്നു മന്ത്രി.

‘വിദ്യാർഥികൾ പരാതിപ്പെട്ട എച്ച്.ഒ.ഡിക്കെതിരേ നിലവിൽ നടപടി ഉണ്ടാകില്ല. അന്വേഷണത്തിൽ എന്തെങ്കിലും കണ്ടെത്തിയാൽ അപ്പോൾ തീരുമാനിക്കും. കുറ്റക്കാരെ ശിക്ഷിക്കും. വാർഡനെ മാറ്റുന്നതുമായി ബന്ധപ്പെട്ട കാര്യം സഭാനേതൃത്വവുമായി സംസാരിച്ച് മാനേജ്മെന്റ് അറിയിക്കും. സ്റ്റുഡന്റസ് കൗൺസിൽ ശക്തിപ്പെടുത്തും’ മന്ത്രി പറഞ്ഞു.

സമരം തത്കാലം നിർത്തിയതായി വിദ്യാർഥികൾ വ്യക്തമാക്കി. എന്നാൽ ഇതിൽ പൂർണതൃപ്തരല്ല. അന്വേഷണവുമായി സഹകരിക്കും. ആവശ്യങ്ങൾ അംഗീകരിച്ചില്ലെന്നും വിദ്യാർഥികൾ കൂട്ടിച്ചേർത്തു. മന്ത്രിമാരായ വി.എൻ. വാസവൻ, ആർ. ബിന്ദു എന്നിവർ യോഗത്തില്‍ പങ്കെടുത്തു. അതേസമയം മഹാരാജാസ് പ്രശ്നത്തെക്കുറിച്ചുള്ള ചോദ്യത്തിൽ നിന്ന് മന്ത്രി ഒഴിഞ്ഞുമാറി.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button