NationalNewsRECENT POSTS
വാലന്റൈന്‍സ് ദിനത്തില്‍ പ്രണയത്തിനെതിരെ വിദ്യാര്‍ത്ഥികളെ കൊണ്ട് പ്രതിജ്ഞയെടുപ്പിച്ച് ഒരു കോളേജ്
വാര്‍ധ: വാലന്റൈന്‍സ് ദിനത്തില്‍ പ്രണയവിവാഹത്തിനെതിരേ വിദ്യാര്‍ത്ഥികളെ കൊണ്ട് പ്രതിജ്ഞയെടുപ്പിച്ച് ഒരു കോളജ്. മഹാരാഷ്ട്രയിലെ ചന്ദുര്‍ റെയില്‍വേയിലെ മഹിള ആര്‍ട്‌സ് ആന്റ് കൊമേഴ്‌സ് കോളജിലെ വിദ്യാര്‍ഥിനികളെയാണ് അധികൃതര്‍ പ്രതിജ്ഞയെടുപ്പിച്ചത്. ആരെയും സ്‌നേഹിക്കില്ലെന്നും പ്രണയത്തില്‍ വീഴില്ലെന്നും പ്രണയവിവാഹത്തിന് ഒരിക്കലും വഴങ്ങില്ലെന്നും മറാത്തിയില്‍ പെണ്‍കുട്ടികളെ പ്രതിജ്ഞ ചൊല്ലിപ്പിച്ചെന്ന് എന്‍ഡിടിവി റിപ്പോര്‍ട്ടില്‍ പറയുന്നു.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News