NationalNewsRECENT POSTS
കോപ്പിയടി തടയാന്‍ വിദ്യാര്‍ത്ഥികളുടെ തലയില്‍ കാര്‍ഡ് ബോര്‍ഡ് പെട്ടി! കോളേജിന്റെ നടപടി വിവാദത്തില്‍
ബംഗളൂരു: പരീക്ഷയില്‍ കോപ്പിയടി തടയുന്നതിനെ വിദ്യാര്‍ത്ഥികളുടെ തലയില്‍ കാര്‍ഡ് ബോര്‍ഡ് പെട്ടികള്‍ വെച്ചുകൊടുത്ത കോളേജിന്റെ നടപടി വിവാദത്തില്‍. ബംഗളൂരു ഭഗത് പ്രീ യൂണിവേഴ്‌സിറ്റിയിലാണ് സംഭവം. കഴിഞ്ഞ ബുധനാഴ്ചയാണ് ആദ്യവര്‍ഷ പ്രീഡിഗ്രി വിദ്യാര്‍ത്ഥികളെയാണ് കാര്‍ഡ് ബോര്‍ഡ് പെട്ടികള്‍ തലയില്‍ വെച്ച ശേഷം പരീക്ഷ എഴുതിച്ചത്.
സംഭവം വിവാദമായതോടെ വിദ്യാഭ്യാസ ഉപ ഡയറക്ടര്‍ എസ് എസ് പീര്‍ജാഡ് കോളേജിലെത്തി പേപ്പര്‍ ബാഗുകള്‍ നീക്കം ചെയ്യാന്‍ ഉത്തരവിട്ടു. കോളേജ് പ്രിന്‍സിപ്പാളിനെ താക്കീത് ചെയ്ത അദ്ദേഹം വിശദമായ അന്വേഷണത്തിന് നിര്‍ദ്ദേശം നല്‍കി.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News