ന്യൂഡല്‍ഹി: രാജ്യത്ത് കൊറോണ വൈറസ് പടര്‍ന്നുപിടിക്കുന്ന സാഹചര്യത്തില്‍ മിക്ക സംസ്ഥാനങ്ങളിലും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചിട്ടുണ്ട്. അതിന് പിന്നാലെ കോളജ് അടച്ചതിന്റെ സന്തോഷത്തില്‍ കൊറോണയ്ക്ക് ജയ് വിളിച്ച് ആഘോഷിക്കുകയാണ് ഡല്‍ഹി ഐഐടിയിലെ വിദ്യാര്‍ത്ഥികള്‍.
വിദ്യാര്‍ത്ഥികള്‍ ‘ജയ് കൊറോണ’ വിളിച്ച് നൃത്തം ചെയ്യുന്നതിന്റെ വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുകയാണ്. വിദ്യാര്‍ത്ഥികള്‍ കൊറോണയ്ക്ക് ജയ് വിളിക്കുന്നത് വീഡിയോയില്‍ കേള്‍ക്കാം.
വ്യാഴാഴ്ച രാത്രി എട്ട് മണിയോടെ കരകോരം ഹോസ്റ്റലിലാണ് സംഭവം. കോവിഡ് 19 കാരണം ഡല്‍ഹി ഐഐടി മുഴുവന്‍ ക്ലാസുകളും അവസാനിപ്പിച്ചിരിക്കുകയാണ്. ഡല്‍ഹിയില്‍ കോവിഡ് 19 നെ മഹാമാരിയായി പ്രഖ്യാപിച്ചിരിക്കുകയാണ് മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍. 84 പേര്‍ക്കാണ് ഇതുവരെ ഇന്ത്യയില്‍ കൊറോണ വൈറസ് സ്ഥിരീകരിച്ചിരിക്കുന്നത്.
Maut se darr nahi lagta
exam se lagta haiStudents chanting #JaiCorona because exams got cancelled
🤦♀️🤦♀️#CoronavirusPandemic#coronavirusinindia
— Dr. Raksha Agarwal (@raksha_ag297) March 12, 2020