കൊച്ചി: സ്വര്‍ണക്കടത്ത് കേസ് പ്രതികളായ സ്വപ്ന സുരേഷിനും സന്ദീപ് നായര്‍ക്കുമെതിരെ കോഫെപോസ ചുമത്തി. ഇതോടെ ഇരുവര്‍ക്കും ജാമ്യം ലഭിക്കാതെ ഒരു വര്‍ഷം വരെ തടവില്‍ കഴിയേണ്ടിവരും.
സാമ്പത്തിക കുറ്റകൃത്യങ്ങള്‍ തടയാന്‍ പ്രയോഗിക്കുന്ന നിയമമായ കോഫെപോസ ചുമത്താന്‍ ആഭ്യന്തര സെക്രട്ടറി കസ്റ്റംസിന് അനുമതി നല്‍കി. കസ്റ്റംസ് ഇരുവരുടേയും അറസ്റ്റ് വീണ്ടും രേഖപ്പെടുത്തും.
സ്വപ്നയെ കസ്റ്റഡിയില്‍ വാങ്ങാനായി കൊച്ചി യൂണിറ്റിലെ കസ്റ്റംസ് ഉദ്യോഗസ്ഥര്‍ കാക്കനാട് ജില്ലാ ജയിലിലെത്തി. സ്വപ്നയേയും സന്ദീപിനേയും കസ്റ്റഡിയില്‍ വാങ്ങുന്ന കസ്റ്റംസ് ഇവരെ സെന്‍ട്രല്‍ ജയിലിലേക്ക് മാറ്റും.
കോഫേ പോസ നിയമപ്രകാരം സ്വര്‍ണക്കളളക്കടത്ത് കേസിലെ പ്രതികളെ ഒരു വര്‍ഷത്തെ കരുതല്‍ തടങ്കലിലാക്കാം എന്ന് നേരത്തെ തന്നെ കസ്റ്റംസിന് നിയമോപദേശം ലഭിച്ചിരുന്നു.