കൊച്ചി: ഉപയോഗ ശൂന്യമായ പഴയ കണ്ടെയിനര്‍ നവീകരിച്ച് നഗരത്തില്‍ ശുചിമുറികള്‍ ഒരുക്കി കൊച്ചി കപ്പല്‍ശാല. കാറ്റും വെളിച്ചവും കടക്കുന്ന രീതിയില്‍ ആധുനിക രീതിയിലാണ് ശൗചാലയങ്ങള്‍ നിര്‍മ്മിച്ചിരിക്കുന്നത്. എം. ജി റോഡില്‍ അറ്റ്‌ലാന്റിസ് ജംഗ്ഷനു സമീപം കപ്പല്‍ശാലയുടെ സ്ഥലത്ത് സ്ഥാപിച്ച ശുചി മുറികളുടെ ഉദ്ഘാടനം കൊച്ചി കപ്പല്‍ശാല ചെയര്‍മാനും മാനേജിങ്ങ് ഡയറക്ടറുമായ മധു എസ് നായര്‍ നിര്‍വ്വഹിച്ചു.
പ്രശസ്ത ഡിസൈനര്‍മാരായ കുമാര്‍ ഗ്രൂപ്പാണ് ശുചി മുറികളുടെ ഡിസൈന്‍ നിര്‍വ്വഹിച്ചിരിക്കുന്നത്. പദ്ധതിയുടെ നിര്‍വ്വഹണച്ചുമതല ക്രെഡായി കൊച്ചിക്കാണ്. എല്ലാ ദിവസവും രാവിലെ 7 മുതല്‍ വൈകിട്ട് 7 വരെ ശുചി മുറികള്‍ പൊതുജനങ്ങള്‍ക്ക് ഉപയോഗിക്കാവുന്നതാണ്.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News