കൊച്ചിയിലെ വെള്ളക്കെട്ട് പരിഹരിക്കാന്‍ പുതിയ പദ്ധതി നടപ്പാക്കുമെന്ന് മന്ത്രി എ.സി മൊയ്തീന്‍
തിരുവനന്തപുരം: കൊച്ചിയിലെ വെള്ളക്കെട്ട് പരിഹരിക്കാന്‍ പുതിയ പദ്ധതി നടപ്പാക്കുമെന്ന് മന്ത്രി എ സി മൊയ്തീന്‍. ഓപ്പറേഷന്‍ അനന്തയ്ക്ക് തുല്യമായ പദ്ധതി കൊച്ചിയില്‍ നടപ്പാക്കുമെന്നും മന്ത്രി പറഞ്ഞു. കൊച്ചിയിലെ വെള്ളക്കെട്ട് പരിഹരിക്കാന്‍ മുഖ്യമന്ത്രി വിളിച്ച യോഗത്തിന് ശേഷം മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു മന്ത്രി.
ഡിസാസ്റ്റര്‍ മാനേജ്മെന്റ് ഫണ്ടുപയോഗിച്ച് സമയബന്ധിതമായി പദ്ധതി നടപ്പിലാക്കാനാണ് ഉദ്ദേശിക്കുന്നത്. മാര്‍ച്ച് മാസത്തിനുള്ളില്‍ പദ്ധതികളെല്ലാം പൂര്‍ത്തിയാക്കണമെന്നാണ് തീരുമാനിച്ചിട്ടുള്ളത്. കോടതിയെ കാര്യങ്ങള്‍ ബോധ്യപ്പെടുത്തുമെന്നും മന്ത്രി പറഞ്ഞു.
കൊച്ചിയിലെ വെള്ളക്കെട്ട് പരിഹരിക്കുന്നതിനായി പത്തുദിവസത്തിനകം സമിതി രൂപീകരിക്കണമെന്ന് ഹൈക്കോടതിയുടെ നിര്‍ദേശമുണ്ടായിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് മുഖ്യമന്ത്രി തിരുവനന്തപുരത്ത് ഉന്നതതല യോഗം വിളിച്ചുചേര്‍ത്തത്. എറണാകുളം ജില്ലാ കളക്ടര്‍, കൊച്ചി മേയര്‍, തദ്ദേശഭരണ സെക്രട്ടറി ഉള്‍പ്പെടെയുള്ളവര്‍ യോഗത്തില്‍ പങ്കെടുത്തു.