ബൈക്കിന്റെ സീറ്റ് കവറിനുള്ളില്‍ മൂര്‍ഖന്‍; യുവാവ് കടിയേല്‍ക്കാതെ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്
കണ്ണൂര്‍: ബൈക്കിന്റെ താക്കോലിടാന്‍ സീറ്റ് കവര്‍ തുറന്ന യുവാവ് അകത്തിരിക്കുന്ന അതിഥിയെ കണ്ട് ഞെട്ടി. ബൈക്കില്‍ താക്കോല്‍ ഇടാന്‍ ശ്രമിക്കുമ്പോള്‍ സീറ്റ് കവറിനുളളില്‍ നിന്ന് മൂര്‍ഖന്‍ ഫണം വിടര്‍ത്തി ഏഴുന്നേല്‍ക്കുകയായിരിന്നു. ഉടന്‍ തന്നെ ബൈക്കില്‍ നിന്ന് എഴുന്നേറ്റ് മാറിയതിനാല്‍ കടിയേല്‍ക്കാതെ രക്ഷപ്പെടുകയായിരുന്നു.
പരിയാര്‍ പിലാത്തറ റോഡരികിലാണ് സംഭവം. ബുളളറ്റ് പാര്‍ക്ക് ചെയ്ത വിളയാങ്കോട്ടെ രാജേഷ് നമ്പ്യാറാണ് തലനാരിഴയ്ക്ക് മൂര്‍ഖന്റെ കടിയേല്‍ക്കാതെ രക്ഷപ്പെട്ടത്. വൈകുന്നേരം തിരിച്ചെത്തി ബൈക്കില്‍ താക്കോല്‍ ഇടാന്‍ നോക്കിയപ്പോഴാണ് സീറ്റ് കവറിനുളളില്‍ നിന്ന് മൂര്‍ഖന്‍ ഫണം വിടര്‍ത്തിയത്. ഉടന്‍ എഴുന്നേറ്റ് മാറിയതിനാല്‍ രക്ഷപ്പെടുകയായിരുന്നു. ഉടന്‍ തന്നെ വനംവകുപ്പിന്റെ പാമ്പുപിടിത്ത വിദഗ്ധനായ ഏഴിലോട് അറത്തിപ്പറമ്പിലെ പവിത്രനെ വിളിച്ചുവരുത്തിയാണ് പാമ്പിനെ പിടികൂടിയത്.