സമുദ്ര താപനില ഉയരുന്നു; കേരളത്തില്‍ കാലാവസ്ഥയില്‍ വലിയ മാറ്റം
തിരുവനന്തപുരം: സമുദ്രത്തില്‍ താപനില ഉയരുന്നു, കേരളത്തില്‍ കാലാവസ്ഥയില്‍ വലിയ മാറ്റ സംഭവിച്ചതായി വിദഗ്ധര്‍. ഡിസംബര്‍, ജനുവരി മാസങ്ങളിലെ മഞ്ഞ് കാലം കേരളത്തിന് നഷ്ടമാകുന്നുമെന്നാണ് സൂചന. ഇത്തവണ ക്രിസ്മസിന് കേരളത്തില്‍ കാര്യമായ തണുപ്പുണ്ടായിരുന്നില്ല. ഇനിയുള്ള ദിവസങ്ങളിലും ചൂടുകൂടാനാണ് സാധ്യതയെന്നാണ് വിദഗ്ധരുടെ വിലയിരുത്തല്‍.
ഒരുദിവസത്തെ കുറഞ്ഞ താപനില കൂടി നില്‍ക്കുന്നതുകൊണ്ടാണ് രാത്രിയിലും രാവിലെയും ഉഷ്ണം അനുഭവപ്പെടുന്നത്. മുപ്പതുവര്‍ഷത്തെ ശരാശരിയെടുത്താല്‍ കുറഞ്ഞ താപനില ഒരു ഡിഗ്രിമുതല്‍ മൂന്നു ഡിഗ്രിവരെ കൂടിയിട്ടുണ്ട്. പകലും രാത്രിയും ഒരുപോലെ ചൂടു തുടരുന്നു. കഴിഞ്ഞതവണ ഈ ദിവസങ്ങളില്‍ മൂന്നാറിലെ മഞ്ഞുവീഴ്ച വിസ്മയക്കാഴ്ചയായിരുന്നു. ഇപ്പോള്‍ മൂന്നാറില്‍ താപനില എട്ടുഡിഗ്രിയില്‍ താഴ്ന്നിട്ടില്ല. മറ്റു പ്രദേശങ്ങളിലാകട്ടെ ചൂട് ശരാശരിയില്‍നിന്ന് മൂന്നുഡിഗ്രിവരെ കൂടുതലാണ്.