BusinessKeralaNews

സിറ്റി ഗ്യാസ് പദ്ധതി കൂടുതൽ ഇടങ്ങളിലേക്ക്,കോട്ടയം, പത്തനംതിട്ട, ഇടുക്കി ജില്ലകൾ പട്ടികയിൽ

കോട്ടയം:രാജ്യത്തെ 200 നഗരങ്ങളിൽക്കൂടി സിറ്റി ഗ്യാസ് എത്തിക്കാൻ പെട്രോളിയം ആൻഡ് നാച്ചുറൽ ഗ്യാസ് റഗുലേറ്ററി ബോർഡ് തീരുമാനിച്ചു. ഇതിൽ കേരളത്തിലെ കോട്ടയം, പത്തനംതിട്ട, ഇടുക്കി ജില്ലകളും ഉൾപ്പെടുന്നു. നേരത്തേ 11 ജില്ലകളെ ഉൾപ്പെടുത്തിയിരുന്നു. ഇതോടെ കേരളം മുഴുവൻ ഇൗ പദ്ധതിയുടെ ഭാഗമാകുന്നു എന്ന പ്രത്യേകതയുണ്ട്.

പൈപ്പിലൂടെ ചെലവ് കുറഞ്ഞതും സുരക്ഷിതവുമായ ഇന്ധനം ലഭിക്കുന്നു എന്നതാണ് സിറ്റി ഗ്യാസ് (പി.എൻ.ജി. അഥവാ പൈപ്പ്ഡ് നാച്ചുറൽ ഗ്യാസ്) പദ്ധതിയുടെ മേന്മ. രാജ്യത്ത് 470 ജില്ലകളിൽ നിലവിൽ ഇത് നടപ്പാക്കിയിട്ടുണ്ട്.

ഒാരോ സംസ്ഥാനത്തും ഒരു ഭൗമപരിധി നിശ്ചയിച്ചാണ് സിറ്റി ഗ്യാസ് അനുവദിക്കുന്നത്. ഒരു ഭൗമപരിധി എന്നത് മൂന്ന് ജില്ലവരെ ഉൾക്കൊള്ളുന്നതാണ്. രാജ്യത്ത് മൊത്തം 228 ഭൗമപരിധിയിലാണ് നിലവിൽ ഇത് അനുവദിച്ചിരുന്നത്. രാജ്യത്തെ 53 ശതമാനം ജനങ്ങളിലേക്ക് ഇതിന്റെ പ്രയോജനം എത്തിക്കാനാണ് ലക്ഷ്യമിട്ടത്. കംപ്രസ്ഡ് നാച്ചുറൽ ഗ്യാസ് (സി.എൻ.ജി.) വാഹനങ്ങൾക്ക് നൽകാനുള്ള പമ്പുകളും പ്രവർത്തിപ്പിക്കാം. ടെൻഡർ നടപടികളിലൂടെയാണ് പുതിയ ജില്ലകളിലെ വിതരണച്ചുമതല ഏൽപ്പിക്കുന്നത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker