കോട്ടയത്ത് മുത്തൂറ്റ് സമരം റിപ്പോര്‍ട്ട് ചെയ്യാനെത്തിയ മാധ്യമപ്രവര്‍ത്തകരെ ആക്രമിച്ച സി.ഐ.ടി.യു പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്തു
കോട്ടയം: കോട്ടയത്ത് മുത്തൂറ്റ് സമരം റിപ്പോര്‍ട്ട് ചെയ്യാനെത്തിയ മാധ്യമപ്രവര്‍ത്തകരെ ആക്രമിച്ച സംഭവത്തില്‍ രണ്ടു സിഐടിയു പ്രവര്‍ത്തകരെ പോലീസ് അറസ്റ്റ് ചെയ്തു. മാധ്യമപ്രവര്‍ത്തകരുടെ പരാതിയിലാണ് പോലീസ് നടപടി. രാജു, ബോസ് എന്നിവരാണ് അറസ്റ്റിലായത്. ഇവരെ പിന്നീട് സ്റ്റേഷന്‍ ജാമ്യത്തില്‍ വിട്ടയച്ചു.
വ്യാഴാഴ്ച രാവിലെ ബേക്കര്‍ ജംഗ്ഷനിലെ മുത്തൂറ്റ് ശാഖയ്ക്ക് മുന്നിലായിരുന്നു സിഐടിയുക്കാര്‍ മാധ്യമപ്രവര്‍ത്തകരെ ആക്രമിച്ചത്. മുത്തൂറ്റിലെ തൊഴില്‍ സമരം റിപ്പോര്‍ട്ട് ചെയ്യാനെത്തിയ ചാനല്‍ സംഘത്തിന്റെ കാമറ തകര്‍ക്കാന്‍ ശ്രമിക്കുകയും മാധ്യമപ്രവര്‍ത്തകരെ കൈയേറ്റം ചെയ്യുകയുമായിരുന്നു. സമരത്തില്‍ പങ്കെടുക്കാത്ത ജീവനക്കാരെ സമരാനുകൂലികള്‍ തടയുന്ന ദൃശ്യങ്ങള്‍ ചിത്രീകരിക്കാന്‍ ശ്രമിക്കുമ്പോഴായിരുന്നു ആക്രമണം. സംഭവത്തില്‍ കെയുഡബ്ല്യൂജെ ജില്ലാ കമ്മിറ്റി പ്രതിഷേധിച്ചിരുന്നു.