പൗരത്വ ഭേഗതി ബില്‍ രാജ്യസഭയില്‍ അവതരിപ്പിച്ചു; ബില്‍ ന്യൂനപക്ഷങ്ങള്‍ക്ക് എതിരല്ലെന്ന് അമിത് ഷാ
ന്യൂഡല്‍ഹി: പൗരത്വ ഭേഗതി ബില്‍ കേന്ദ്രആഭ്യന്തര മന്ത്രി അമിത് ഷാരാജ്യസഭയില്‍ അവതരിപ്പിച്ചു. ബില്‍ ന്യൂനപക്ഷങ്ങള്‍ക്ക് എതിരല്ലെന്നും മറിച്ചുള്ളത് തെറ്റായ പ്രചരണം മാത്രമാണെന്നും അമിത് ഷാ വ്യക്തമാക്കി. ന്യൂന പക്ഷങ്ങളുടെ അവകാശങ്ങള്‍ സംരക്ഷിക്കുമെന്നും അഭയാര്‍ഥികളായ ന്യൂനപക്ഷങ്ങളുടെ അവകാശങ്ങള്‍ സംരക്ഷിക്കുകയാണ് ബില്ലിന്റെ ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു.
എന്നാല്‍, ബംഗ്ലാദേശിലെയും പാക്കിസ്ഥാനിലെയും ന്യൂനപക്ഷ വിഭാഗങ്ങളില്‍ സമീപകാലത്ത് 20 ശതമാനത്തിന്റെ കുറവ് രേഖപ്പെടുത്തിയിട്ടുണ്ടെന്ന് പറഞ്ഞ അമിത് ഷാ കുറവ് വന്ന ആളുകള്‍ കൊല്ലപ്പെടുകയോ അല്ലെങ്കില്‍ ഇന്ത്യയിലേക്ക് കടക്കുകയോ ചെയ്തിരിക്കാമെന്നും ചൂണ്ടിക്കാട്ടി. നേരത്തെ, ബില്‍ നിയമപരമാണെന്ന് സഭാ അധ്യക്ഷന്‍ വെങ്കയ്യ നായിഡു പറഞ്ഞിരുന്നു. അതേസമയം, ബില്‍ രാജ്യസഭ സെലക്ട് കമ്മിറ്റിക്ക് വിടണമെന്ന ആവശ്യവുമായി സിപിഐ എംപി ബിനോയ് വിശ്വം രംഗത്തെത്തിയിരുന്നു.