തിരുവനന്തപുരം: വീട്ടമ്മയോട് അപമര്യാദയായി പെരുമാറിയ സര്‍ക്കിള്‍ ഇന്‍സ്‌പെക്ടറെ സസ്‌പെന്‍ഡ് ചെയ്തു. തിരുവനന്തപുരം അയിരൂര്‍ സിഐ രാജ്കുമാറിനെതിരെയാണ് നടപടി.
വാഹന പരിശോധനക്കിടെ തടഞ്ഞു നിര്‍ത്തിയ വീട്ടമ്മയില്‍ നിന്നും മൊബൈല്‍ നമ്പര്‍ വാങ്ങുകയും തുടര്‍ന്ന് ഫൈന്‍ ഒഴിവാക്കി തരണമെങ്കില്‍ ക്വോര്‍ട്ടേഴ്‌സില്‍ വരണമെന്ന് ആവശ്യപ്പെട്ടു എന്നുമാണ് ആരോപണം.
ഇക്കാര്യം ചൂണ്ടിക്കാട്ടി വീട്ടമ്മ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി. വീട്ടമ്മ ഫോണ്‍ സംഭാഷണം ഉള്‍പ്പെടെ വെച്ച് ഐജി ഹര്‍ഷിത അത്തല്ലൂരിക്ക് പരാതി നല്‍കുകയായിരുന്നു.
പരാതിയിലെ ആരോപണം പ്രാഥമിക അന്വേഷണത്തില്‍ തന്നെ ശരിയെന്ന് തെളിഞ്ഞു. ഇതിനെ തുടര്‍ന്ന് സിഐ രാജ് കുമാറിനെ സസ്‌പെന്‍ഡ് ചെയ്യാന്‍ ഐജി ഹര്‍ഷിത അത്തല്ലൂരി തീരുമാനിക്കുകയായിരുന്നു.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News