‘ഭയപ്പെടേണ്ട ഞാന്‍ ഒരു യാത്രപോവുകയാണ്’, കാണാതായ സി.ഐ ഭാര്യയ്ക്കയച്ച അവസാന സന്ദേശം ഇങ്ങനെ(ഭാര്യ നല്‍കിയ പരാതി കാണാം)
കൊച്ചി: ബുധനാഴ്ച പുലര്‍ച്ചെ വരെ വി.എസ്.നവാസ് സ്റ്റേഷന്‍ ഹൗസ് ഓഫീസറായിരുന്ന സെന്‍ട്രല്‍ പോലീസ് സ്‌റ്റേഷനില്‍ ഇന്നലെയിട്ട എഫ്.ഐ.ആര്‍ ഇട്ടത് അതേ എസ്.എച്ച്.ഒയെ കണ്ടെത്താനായിരുന്നു. സംസ്ഥാന പോലീസ് മേധാവിയുടെ നിര്‍ദ്ദേശപ്രകാരം ഡി.സി.പി പൂങ്കുഴലിയുടെ നേതൃത്വത്തില്‍ പ്രത്യേക സംഘം സി.ഐ.യ്ക്കായി അന്വേഷണം ഊര്‍ജ്ജിതമാക്കിയിട്ടുണ്ട്.
എറണാകുളത്ത നിന്ന് ഒരു ബൈക്കില്‍ യാത്ര ആരംഭിച്ച നവാസ് കായംകുളത്ത് ഇറങ്ങിയതായാണ് ഒടുവില്‍ വിവരം ലഭിച്ചത്. ഇവിടം കേന്ദ്രീകരിച്ച് വിശദമായ അന്വേഷണമാണ് നടന്നുവരുന്നത്. ഈ മേഖലയിലെ ലോഡ്ജുകള്‍,ഹോട്ടലുകള്‍,റിസോര്‍ട്ടുകള്‍ എന്നിവിടങ്ങള്‍ പോലീസ് സംഘം അരിച്ചുപെറുക്കുന്നു.
ഭര്‍ത്താവിനെ കണ്ടെത്തണമെന്നാവശ്യപ്പെട്ട് നവാസിന്റെ ഭാര്യ ആരിഫ നല്‍കിയ പരാതിയും പുറത്തുവന്നു.ജോലി സംബന്ധിച്ച വാക്കു തര്‍ക്കങ്ങളേക്കുറിച്ചും മാനസിക സമ്മര്‍ദ്ദങ്ങളുമായി ബന്ധപ്പെട്ടും കത്തിലും പരാമര്‍ശങ്ങളുണ്ട്
സംഭവത്തിന്റെ വെളിച്ചത്തില്‍ പോലീസ് സേനയില്‍ തന്നെ അതൃപ്തി മറ നീക്കി പുറത്തുവരുന്നതായാണ് സൂചന.സംസ്ഥാനത്തെ ഒരു കൂട്ടം ഉന്നത ഉദ്യോഗസ്ഥര്‍ കീഴുദ്യോഗസ്ഥരെ ക്രൂരമായി അധിക്ഷേപിയ്ക്കുകയും മാനസികമായി തളര്‍ത്തുന്നുവെന്നുമാണ് ആക്ഷേപം ഉയര്‍ന്നിരിയ്ക്കുന്നു. പ്രത്യേകിച്ച് കൊച്ചി നഗരത്തില്‍ ഇത്തരത്തിലുള്ള സമ്മര്‍ദ്ദം ഏറെയാണെന്നും പോലീസുകാര്‍ ചൂണ്ടിക്കാട്ടുന്നു. സി.ഐ.യെ കണ്ടെത്താനുള്ള ശ്രമങ്ങള്‍ ഇന്നും വിജയം കണ്ടില്ലെങ്കില്‍ ആഭ്യന്തരവകുപ്പ് തന്നെ കടുത്ത സമ്മര്‍ദ്ദത്തിലേക്കാവും നീങ്ങുക.