KeralaNewsTop StoriesTrending
കവി ബാലചന്ദ്രന്‍ ചുള്ളിക്കാടിന്റെ തെരുവില്‍ അലഞ്ഞ സഹോദരന്‍ മരിച്ചു
കൊച്ചി: കവിയും നടനുമായ ബാലചന്ദ്രന്‍ ചുള്ളിക്കാടിന്റെ സഹോദരന്‍ ജയചന്ദ്രന്‍ അന്തരിച്ചു.കൊടുങ്ങല്ലൂര്‍ താലൂക്ക് ആശുപത്രിയില്‍ ഇന്ന് രാവിലെയായിരുന്നു അന്ത്യം.കൊടങ്ങല്ലൂര്‍ പട്ടണത്തിലൂടെ അലഞ്ഞു തിരിഞ്ഞ ഇയാളെ സാമൂഹ്യപ്രവര്‍ത്തകതര്‍ ഇടപെട്ടാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
കവിയുടെ സഹോദരന്‍ തെരുവില്‍ അലയുന്നത് വലിയ ചര്‍ച്ചയായിരുന്നു.ഏറെ വര്‍ഷങ്ങള്‍ക്ക് മുമ്പ് വീടുവിട്ടുപോയതിനാല്‍ ചുള്ളിക്കാടിന് ഇദ്ദേഹവുമായി കാര്യമായ ബന്ധം ഉണ്ടായിരുന്നില്ല.വരപാ#ത്തകളിലൂടെ വിവരമറിഞ്ഞ് ജയചന്ദ്രനെ ചുള്ളിക്കാട് ആശുപത്രിയില്‍ സന്ദര്‍ശിയ്ക്കുകയും സാമ്പത്തിക സഹായം നല്‍കുകയും ചെയ്തിരുന്നു.ഇതിന് ആഴ്ചകള്‍ക്കുശേഷമാണ് ജയചന്ദ്രന്റെ മരണം.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News