BusinessNationalNews

12000 രൂപയിൽ താഴെയുള്ള ചൈനീസ് സ്മാർട്ട്ഫോണുകൾ നിരോധിക്കുമോ? നിലപാട് വ്യക്തമാക്കി കേന്ദ്രം

ന്യൂഡൽഹി: ഉപയോക്താക്കൾക്കും ഫോൺ കമ്പനിക്കാർക്കും ഇനി ആശ്വാസത്തോടെ നെടുവീർപ്പീടാം. ചൈനീസ് കമ്പനികളുടെ വിലകുറഞ്ഞ ഫോണുകളെ രാജ്യത്തിന് പുറത്താക്കാൻ സർക്കാരിന് പ്ലാനില്ല എന്ന് കേന്ദ്രം വ്യക്തമാക്കി. ഓപ്പോ, വിവോ, ഷാവോമി ഉൾപ്പെടെയുള്ള കമ്പനികൾക്കാണ് വാർത്ത ആശ്വസമാകുന്നത്.

12000 രൂപയിൽ താഴെയുള്ള സ്മാർട്ട്ഫോണുകൾ നിരോധിക്കില്ലെന്ന് കഴിഞ്ഞ ദിവസമാണ് കേന്ദ്രസർക്കാർ വ്യക്തമാക്കിയത് കേന്ദ്ര ഐടി സഹമന്ത്രി രാജീവ് ചന്ദ്രശേഖറാണ് ഇക്കാര്യം അറിയിച്ചത്.  കൂടാതെ ഇന്ത്യയിൽ നിന്നുള്ള കയറ്റുമതി വർധിപ്പിക്കാനും കമ്പനികളോട് രാജ്യം ആവശ്യപ്പെട്ടിട്ടുണ്ടെന്നാണ് സൂചന. രാജ്യത്തിന്‍റെ ഇലക്ട്രോണിക് രം​ഗത്ത് ഇന്ത്യൻ കമ്പനികൾ വഹിക്കുന്ന പങ്ക് വളരെ വലുതാണ്. 

എന്നു കരുതി ഇന്ത്യൻ കമ്പനികൾക്കായി വിദേശ കമ്പനികളെ ഒഴിവാക്കാനാവില്ല എന്നും അദ്ദേഹം പറഞ്ഞു.ഇന്ത്യയിൽ നിന്ന് കൂടുതൽ കയറ്റുമതി പ്രതീക്ഷിക്കുന്നതായി ചൈനീസ് കമ്പനികളെ അറിയിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. 12,000 രൂപയിൽ താഴെയുള്ള സ്മാർട്ട്‌ഫോണുകളുടെ വിൽപ്പന നിരോധിക്കാൻ നിർദ്ദേശങ്ങളൊന്നും നൽകിയിട്ടില്ലെന്നും കേന്ദ്രമന്ത്രി വ്യക്തമാക്കി.

ജിയോ, ലാവ, മൈക്രോമാക്‌സ് തുടങ്ങിയ ഹോംഗ്രൗൺ ബ്രാൻഡുകളുടെ വിൽപ്പന വർദ്ധിപ്പിക്കുന്നതിനായി 12,000 രൂപയിൽ താഴെയുള്ള ചൈനീസ് സ്മാർട്ട്‌ഫോണുകളുടെ വിൽപ്പന ഇന്ത്യയിൽ നിരോധിക്കാൻ പദ്ധതിയിടുന്നതായി ചില മാധ്യമങ്ങൾ അവകാശപ്പെട്ടിരുന്നു. എന്നാൽ സർക്കാർ ഈ അവകാശവാദങ്ങൾ നിഷേധിച്ചിരിക്കുകയാണ് ഇപ്പോൾ. രസകരമായ വസ്തുത എന്തെന്നാൽ 12000 രൂപയിൽ താഴെ വിലയുള്ള ചൈനീസ് സ്മാർട്ട്‌ഫോൺ കമ്പനികളാണ് നിലവിൽ ഇന്ത്യയിൽ ആധിപത്യം പുലർത്തുന്നത്. 

സർക്കാർ ചൈനീസ് കമ്പനികളെ സൂക്ഷ്മമായി നിരീക്ഷിക്കുന്നുണ്ടെന്നത് വ്യക്തമാണ്. ഓപ്പോ, ഷവോമി എന്നിവയിലെ സമീപകാല റെയ്ഡുകൾ കമ്പനികൾ അതിന്റെ തെളിവാണ്.  ഈ അടുത്ത കാലത്താണ് ചില ചൈനീസ് സ്മാർട്ട്ഫോൺ നിർമ്മാതാക്കളുടെ ഓഫീസുകൾ റെയ്ഡ് ചെയ്യുകയും അവർക്കെതിരെ കുറ്റം ചുമത്തുകയും ചെയ്തത്. 

2020-ൽ സർക്കാർ 50-ഓളം ചൈനീസ് ആപ്പുകളും നിരോധിച്ചിരുന്നു. നിരോധിച്ച ആപ്പുകളിൽ ടിക്ടോക്ക്, പബ്ജി എന്നിവ ഉൾപ്പെടുന്നുണ്ട്. പബ്ജി മറ്റൊരു പേരിൽ ഇന്ത്യയിൽ തിരിച്ചെത്തിയിട്ടുണ്ട്.  ഈയിടയ്ക്കാണ് സർക്കാർ ഗൂഗിളിനോടും  ആപ്പിളിനോടും ബാറ്റിൽ​ഗ്രൗണ്ട്സ് മൊബൈൽ ഇന്ത്യ  (BGMI) ആപ്പ് അഥവാ പബ്ജിയുടെ ഇന്ത്യൻ പതിപ്പ് പ്ലേ സ്റ്റോറിൽ നിന്നും ആപ്പിൾ ആപ്പ് സ്റ്റോറിൽ നിന്നും നീക്കം ചെയ്യാൻ ഉത്തരവിട്ടത്. ഇന്ത്യയിൽ ഇനി ആപ്പ് ഡൗൺലോഡ് ചെയ്യാൻ സാധിക്കില്ല.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker