/>
ന്യൂഡൽഹി : കോവിഡ് മഹാമാരിയുടെ ഉത്തരവാദിത്വം ഇന്ത്യയുടെ മേൽ ആരോപിച്ച് ചൈന. കൊറോണ വൈറസ് ഉത്ഭവിച്ചത് ഇന്ത്യയിൽ നിന്നാണെന്നാണ് ചൈനയുടെ വാദം. ചൈനീസ് അക്കാദമി ഓഫ് സയൻസിലെ ഒരു കൂട്ടം ഗവേഷകരാണ് ഇന്ത്യക്കെതിരെ ആരോപണവുമായി രംഗത്ത് എത്തിയിരിക്കുന്നത്. ഇതു സംബന്ധിച്ച പഠനവും ഗവേഷകർ പുറത്തിറക്കിയിട്ടുണ്ടെന്നാണ് റിപ്പോർട്ടുകൾ.
2019 ലെ വേനൽക്കാലത്ത് ഇന്ത്യയിലാണ് വൈറസ് ഉത്ഭവിച്ചത്. മൃഗത്തിൽ നിന്നും മലിന ജലത്തിലൂടെ വൈറസ് മനുഷ്യരിലേക്ക് എത്തുകയായിരുന്നു. ഇന്ത്യയിൽ നിന്നും വുഹാനിലെത്തിയ ആളിൽ നിന്നാണ് വൈറസ് വുഹാനിലെ ആളുകളിലേക്ക് പടർന്നതെന്നും ഗവേഷകർ ആരോപിക്കുന്നു. വൈറസിന്റെ പരിണാമത്തെ അടിസ്ഥാനപ്പെടുത്തിയാണ് പഠനം നടത്തിയതെന്നാണ് ഗവേഷകരുടെ വാദം.
കൊറോണ വ്യാപനത്തിന് ഉത്തരവാദികളായ ചൈനയെ ലോകരാജ്യങ്ങൾ ഒറ്റപ്പെടുത്തുന്നതിനിടെയാണ് ഇന്ത്യയുടെ നേർക്ക് വിരൽചൂണ്ടുന്നത്.