ബീജിങ്ങ്: 50 വര്‍ഷം മുന്‍പ് സ്ഥാപിച്ച യു.എസിന്റെ പതാക മാത്രമായിരുന്നു ചന്ദ്രനില്‍ ഉണ്ടായിരുന്നത്. എന്നാല്‍ ചന്ദ്രനില്‍ പതാക സ്ഥാപിക്കുന്ന രാണ്ടാമത്തെ രാജ്യമായി മാറിയിരിക്കുകയാണ് ചൈന. ചന്ദ്രോപരിതലത്തില്‍ നിന്ന് പാറക്കഷ്ണങ്ങള്‍ ശേഖരിക്കാന്‍ ചൈന അയച്ച ചാങ് ഇ-5 ആണ് ചന്ദ്രോപരിതലത്തില്‍ സ്ഥാപിച്ച പതാകയുടെ ചിത്രം ചൈന പുറത്തുവിട്ടത്.
ചന്ദ്രനിലിറങ്ങുന്ന ചൈനയുടെ മൂന്നാമത്തെ ബഹിരാകാശ വാഹനമാണ് ചാങ് ഇ-5. പാറകളും മണ്ണും ശേഖരിച്ച ശേഷം ബഹിരാകാശവാഹനം ഭൂമിയിലേക്ക് യാത്ര തിരിച്ചു കഴിഞ്ഞു. ചൈനീസ് ബഹിരാകാശ ഏജന്‍സി ചന്ദ്രനില്‍ നിന്നുള്ള നിരവധി ചിത്രങ്ങളാണ് പുറത്ത് വിട്ടിരുന്നത്. ചന്ദ്രോപരിതലത്തില്‍ നിന്ന് അസന്‍ഡര്‍ ടേക്ക് ഓഫ് ചെയ്യുന്നതിനു മുമ്പാണ് സ്ഥാപിച്ച പതാകയുടെ ചിത്രം പകര്‍ത്തിയത്.
സോഫ്റ്റ് ലാന്‍ഡിങ്ങിനു ശേഷം 19 മണിക്കൂറിനുള്ളില്‍ മണ്ണിന്റെയും പാറകളുടെയും സാംപിളുകള്‍ ശേഖരിച്ച് ബഹിരാകാശപേടകത്തിന്റെ ലാന്‍ഡറിനെ ഒരു വിക്ഷേപണ തറയായി ഉപയോഗിച്ച് ചാങ് ഇ-5 ചന്ദ്രോപരിതലത്തി നിന്ന് പറന്നുയുരുകയായിരുന്നുവെന്ന് ചൈന നാഷണല്‍ സ്പേസ് അഡ്മിനിസ്ട്രേഷന്‍ പറഞ്ഞു.