HealthInternationalNews
മൂക്കില്‍ സ്പ്രേ ചെയ്യുന്ന കൊവിഡ് വാക്‌സിനുമായി ചൈന
ബെയ്ജിങ്: കൊവിഡ് വൈറസിനെതിരെ മൂക്കില്‍ സ്പ്രേ ചെയ്യുന്ന വാക്സിനുമായി ചൈന. വാക്സിന്‍ പരീക്ഷണത്തിന് ചൈനയ്ക്ക് അനുമതി ലഭിച്ചു. നവംബറോടെ ആദ്യഘട്ട ക്ലിനിക്കല്‍ പരീക്ഷണം തുടങ്ങും. സിയാമെന്‍ സര്‍വകലാശാല, ഹോങ്കോങ് സര്‍വകലാശാല, ബെയ്ജിങ് വാന്‍തായ് ബയോളജിക്കല്‍ ഫാര്‍മസി എന്നിവര്‍ ചേര്‍ന്നാണ് വാക്സിന്‍ വികസിപ്പിക്കുന്നത്.
ആദ്യഘട്ടത്തില്‍ നൂറ് പേരിലാണ് പരീക്ഷണം. മൂക്കിലൂടെയുള്ള വാക്സിന്‍ എടുക്കുന്നവര്‍ക്ക് കൊവിഡില്‍ നിന്നും ഇന്‍ഫ്ളുവെന്‍സ വൈറസുകളായ എച്ച്1 എന്‍1, എച്ച്3 എന്‍2, ബി എന്നീ വൈറസുകളില്‍ നിന്നും അകന്ന് നില്‍ക്കാന്‍ സാധിക്കുമെന്നാണ് ഹോങ്കോങ് സര്‍വകലാശാല പറയുന്നത്. മൂക്കില്‍ സ്പ്രേ ചെയ്യുന്ന കൊവിഡ് വാക്സിന് ആദ്യമായാണ് ചൈന പരീക്ഷണാനുമതി നല്‍കുന്നതെന്ന് ഗ്ലോബല്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്തു.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News