അമ്മയുടെ ഉള്ളിലാണ് മക്കൾ എപ്പോഴും ഉള്ളത്, ആരൊക്കെ ജീവിതത്തിലേക്ക് വന്നാലും, ആ ഒരു ശൂന്യത അവിടെ തന്നെ ഉണ്ടാവും; മഞ്ജു വാര്യർ പറയുന്നു
കൊച്ചി:മലയാള സിനിമയുടെ ലേഡീ സൂപ്പർസ്റ്റാർ എന്ന പദവിക്ക് അർഹയായിട്ടുള്ള താരമാണ് മഞ്ജുവാര്യർ. സല്ലാപം എന്ന ചിത്രത്തിലൂടെ എത്തി ഇന്ന് മലയാളികളുടെ മനസ്സിൽ നിറഞ്ഞുനിൽക്കുന്ന നായികയായി മാറുവാൻ മഞ്ജുവിന് അധികനാൾ ഒന്നും വേണ്ടി വന്നിരുന്നില്ല.
സിനിമാ മേഖലയിൽ കടന്നുവന്ന സാഹചര്യത്തിൽ തന്നെ തന്റേതായ കഴിവും അഭിനയത്തിലുള്ള പ്രാഗൽഭ്യവും തെളിയിക്കുവാൻ മഞ്ജുവിന് അവസരം ലഭിച്ചിട്ടുണ്ട്. വളരെ പെട്ടെന്ന് തന്നെ അഭിനയരംഗത്തും കലാരംഗത്തും നിറഞ്ഞു നിൽക്കുകയും അതുപോലെതന്നെ അഭിനയ ലോകത്ത് നിന്നും വിട പറയുകയും ചെയ്തതാണ് മഞ്ജുവിന്റെ കരിയർ മാറ്റിമറിച്ചത്.
സല്ലാപം എന്ന ചിത്രത്തിൽ നായകനായി എത്തിയ ദിലീപുമായി പ്രണയത്തിൽ ആവുകയും പിന്നീട് ഇരുവരും വിവാഹം കഴിക്കുകയും ആയിരുന്നു. വിവാഹശേഷം കുടുംബ ജീവിതത്തിന് പ്രാധാന്യം നൽകിയ മഞ്ജു അഭിനയരംഗത്ത് നിന്നും വിട്ടുനിൽക്കുകയാണ് ഉണ്ടായത്. ഈ കാലയളവിൽ സമൂഹമാധ്യമങ്ങളിൽ പോലും മഞ്ജുവിനെ പറ്റിയുള്ള യാതൊരു വാർത്തകളും നിറഞ്ഞ് നിന്നിരുന്നില്ല.
എന്നാൽ ഇടക്കാലത്ത് നൃത്തത്തിന്റെ ലോകത്ത് താരം വീണ്ടും സജീവമായതും അമ്മയുടെ നൃത്തത്തിന് താരത്തിന്റെ സപ്പോർട്ടും ഒക്കെ സോഷ്യൽ മീഡിയയിൽ വാർത്തകൾ സൃഷ്ടിച്ചിരുന്നു. അതിനു പിന്നാലെ മഞ്ജുവും ദിലീപും വിവാഹമോചിതരാകുന്നു എന്ന വാർത്തയും കാട്ടുതീ പോലെയാണ് വരുന്നത്. അതിനു പിന്നിലെ കാരണം തേടി പലരും നടന്നുവെങ്കിലും അത് ലഭിക്കുകയുണ്ടായില്ല.
ഒടുവിൽ കാവ്യയും ദിലീപമായുള്ള ബന്ധമാണ് മഞ്ജുവും ദിലീപും വേർപിരിയുന്നതിനും കാരണമെന്നും മഞ്ജു ഒരിക്കലും ഒരു അമ്മയോ തികഞ്ഞ ഒരു ഭാര്യയുമായിരുന്നില്ല എന്ന ദിലീപിൻറെ പരാമർശവും ഒക്കെ ആളുകൾക്കിടയിൽ വലിയ തോതിൽ ചർച്ചാ വിഷയം ഉണ്ടാക്കി. സ്വന്തം വീട്ടിലെ ഒരു കാര്യം എന്നതുപോലെയാണ് ദിലീപ്, മഞ്ജു, കാവ്യ എന്നിവരെ ചുറ്റിപ്പറ്റിയുള്ള വാർത്തകൾ ഓരോ മലയാളികൾക്കിടയിലും പ്രചരിച്ചത്.
ഇതിന് തൊട്ടുപിന്നാലെ ദിലീപ് കാവ്യയെ വിവാഹം കഴിക്കുകയും ചെയ്തു. അപ്പോഴൊക്കെ ദിലീപ്, മഞ്ജു താര ദമ്പതികൾക്ക് ഉണ്ടായ മീനാക്ഷി എന്ന മകളും സോഷ്യൽ മീഡിയയിൽ നിറഞ്ഞുനിന്നിരുന്നു. മകൾ അമ്മയ്ക്കൊപ്പം പോകാതെ അച്ഛനൊപ്പം നിലകൊണ്ടത് മഞ്ജുവിനെ കുറ്റക്കാരിയാക്കി ചിത്രീകരിക്കുന്നതിന് ഒരു വിഭാഗം ആളുകൾക്ക് സാഹചര്യമൊരുക്കി.
എന്നാൽ അപ്പോഴും തന്റെ മകളോടുള്ള സ്നേഹം മനസ് മുഴുവൻ നിറച്ച് കാത്തിരിക്കുകയാണ് മഞ്ജു ചെയ്തത്. മകളുടെ ജന്മദിനത്തിലും മറ്റും മഞ്ജു മുടങ്ങാതെ സോഷ്യൽ മീഡിയയിൽ പോസ്റ്റുകൾ ഇടുന്നുണ്ട്. ഒരിക്കൽ മകൾ മീനാക്ഷി തന്റെ അടുത്തേക്ക് തന്നെ തിരികെ എത്തും എന്നാണ് മഞ്ജു ഇന്നും കരുതുന്നത്.
അതുകൊണ്ടുതന്നെ ആരെപ്പറ്റിയും പരോക്ഷമായും പ്രത്യക്ഷമായും വിമർശനങ്ങളും മോശം വാക്കുകളും പറയുവാൻ ഇതുവരെ മഞ്ജു മുതിർന്നിട്ടുമില്ല. എത്രയായാലും മക്കൾ എന്നും അമ്മമാരുടെ മനസ്സിൽ ഉണ്ടാകുമെന്നും ജീവിതത്തിലേക്ക് ആരൊക്കെ കടന്നുവന്നാലും മക്കൾക്ക് പകരമാക്കുവാനും അവരുടെ വേർപാടിൽ ഉള്ള ശൂന്യത മാറ്റുവാനും ആർക്കും സാധിക്കില്ലെന്നാണ് മഞ്ജു പറയുന്നത്.