KeralaNews

കുട്ടിയെ കൊണ്ട് വിദ്വേഷ മുദ്രാവാക്യം വിളിപ്പിച്ച കേസിൽ  ഉടന്‍ കുറ്റപത്രം, മുദ്രാവാക്യം എഴുതി തയാറാക്കിയത് പിതാവ്

ആലപ്പുഴ : പോപ്പുലർ ഫ്രണ്ട് റാലിയിൽ കുട്ടിയെ കൊണ്ട് വിദ്വേഷ മുദ്രാവാക്യം വിളിപ്പിച്ച കേസിൽ പൊലീസ്  ഉടന്‍ കുറ്റപത്രം നൽകും.മുദ്രാവാക്യം എഴുതി തയാറാക്കിയത് പിതാവെന്ന് കുറ്റപത്രം പറയുന്നു . പോപ്പുലർ ഫ്രണ്ടിനായി സ്ഥിരം മുദ്രാവാക്യം തയ്യാറാക്കുന്നയാളാണ് പിതാവ്

കുട്ടിയുടെ പിതാവ് റാലിക്കായി കടുത്ത മതവിദ്വേഷമുള്ള മുദ്രാവാക്യങ്ങള്‍ തയ്യാറാക്കി . വിവിധ സമുദായങ്ങളെ പ്രകോപിപ്പിക്കുന്ന മുദ്രാവാക്യങ്ങൾ വിളിക്കാൻ കുട്ടിയെ പിതാവ് പരിശീലിപ്പിച്ചു, പൗരത്വ നിയമഭേദ​ഗതിക്ക് എതിരായ സമരത്തിലും പിതാവ് കുട്ടിയെ ഉപയോഗിച്ചു എന്നും കുറ്റപത്രത്തിൽ പറയുന്നു . പൗരത്വ നിയമഭേദ​ഗതിക്ക് എതിരായ സമരത്തിൽ കുട്ടിയുടെ സാന്നിധ്യം ഇത് വന്‍ ഹിറ്റായതോടെ കുട്ടിയെ റാലികളിലും മറ്റും കൂടുതലായി ഉപയോഗിക്കാൻ സംഘടന തീരുമാനിച്ചു എന്നും പൊലീസിന്റെ കുറ്റ പത്രത്തിൽ പറയുന്നു. 

കേസില്‍ ആകെ 34 പ്രതികള്‍ ആണ് ഉള്ളത് . പോപ്പുലര് ഫ്രണ്ട് ആലപ്പുഴ ജില്ലാ പ്രസിഡന്‍റ് വണ്ടാനം നവാസ് ഒന്നാം പ്രതി ആണ്. പ്രതികള്‍ക്കെതിരെ ബാലനീതി നിയമപ്രകാരമുള്ള കുറ്റങ്ങളും ചുമത്തിയിട്ടുണ്ട് . കുട്ടിയെ കൗൺസിലിംഗിന് വിധേയമാക്കണമെന്ന നിർദ്ദേശം കുടുംബം അംഗീകരിച്ചിരുന്നില്ല

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button