News
മൂന്നു വയസുകാരന്‍ തോക്കെടുത്തു കളിച്ചു; അബദ്ധത്തില്‍ വെടിപൊട്ടി എട്ടുമാസം പ്രായമുള്ള സഹോദരന് ദാരുണാന്ത്യം
ഹൂസ്റ്റണ്‍: മൂന്നു വയസുകാരന്‍ തോക്കെടുത്ത് കളിച്ചപ്പോള്‍ നഷ്ടമായത് കുഞ്ഞനുജന്റെ ജീവന്‍. കുട്ടി അബദ്ധത്തില്‍ കാഞ്ചിവലിച്ചപ്പോള്‍ വെടിയുണ്ട എട്ടു മാസം പ്രായമുള്ള സഹോദരന്റെ വയറിലാണ് തുളച്ചു കയറിയത്.
ഉടന്‍ തന്നെ കുട്ടിയെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മുറിവ് ഗുരുതരമായതിനാല്‍ ജീവന്‍ രക്ഷിക്കാനായില്ല. അശ്രദ്ധമായി വീട്ടില്‍ തോക്ക് സൂക്ഷിച്ചത്തിനെതിരെ നടപടി എടുത്തേക്കും.
കുട്ടിയെ വെടിവയ്ക്കാന്‍ ഉപയോഗിച്ച തോക്ക് വീട്ടില്‍ തിരഞ്ഞെങ്കിലും കണ്ടെത്തിയിരുന്നില്ല. കുട്ടിയെ ആശുപത്രിയില്‍ എത്തിക്കാന്‍ ഉപയോഗിച്ച വാഹനത്തില്‍ നിന്നാണു തോക്ക് പിന്നീടു കണ്ടെത്തിയത്.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News