മലപ്പുറത്ത് 12കാരിയെ പിതാവ് ഉള്‍പ്പെടെ 30 പേര്‍ ചേര്‍ന്ന് കൂട്ടബലാത്സംഗം ചെയ്തു
മലപ്പുറം: ഏഴാം ക്ലാസ് വിദ്യാര്‍ത്ഥിനിയായ 12 കാരിയെ പിതാവ് ഉള്‍പ്പെടെ 30 പേര്‍ ചേര്‍ന്ന് കൂട്ട ബലാത്സംഗത്തിന് ഇരയാക്കി. മലപ്പുറത്തെ ചേളാരിയിലാണ് സംഭവം. സംഭവവുമായി ബന്ധപ്പെട്ട് തിരൂരങ്ങാടി പോലീസ് രണ്ടു പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. മുഹമ്മദ് കുട്ടിയുടെ മകന്‍ അഷ്റഫ്, ചേനയ്ക്കല്‍ അങ്ങാടി കറുപ്പന്റെ മകന്‍ ഷൈജു എന്നിവരാണ് അറസ്റ്റിലായിട്ടുള്ളത്. സംഭവം നാട്ടുകാര്‍ വഴി പെണ്‍കുട്ടി പഠിക്കുന്ന സ്‌കൂളിലെ പിടിഎ അംഗങ്ങള്‍ അറിയുകയും അവര്‍ പോലീസിനെ അറിയിക്കുകയുമായിരുന്നു. കുറേ നാളായി പെണ്‍കുട്ടി ക്ലാസ്സില്‍ ശ്രദ്ധിച്ചിരുന്നില്ല.
ക്ലാസുകള്‍ കട്ട് ചെയ്യുക മാനസീകമായി അസ്വസ്ഥമായിരിക്കുക തുടങ്ങിയ അവസ്ഥകള്‍ കാണിച്ചിരുന്നു. ഇതേ തുടര്‍ന്ന് സ്‌കൂള്‍ ചൈല്‍ഡ്ലൈനില്‍ വിവരം അറിയിക്കുകയു ചൈല്‍ഡ്ലൈന്‍ വോളണ്ടിയര്‍മാര്‍ നടത്തിയ കൗണ്‍സിലിംഗില്‍ പെണ്‍കുട്ടി ലൈംഗിക പീഡനം തുറന്നു പറയുകയുമായിരുന്നു. പെണ്‍കുട്ടിയെ പിന്നീട് ശിശുക്ഷേമ വിഭാഗത്തിന് മുന്നില്‍ ഹാജരാക്കി മൊഴിയെടുക്കുകയും ചെയ്തു.