തിരുവനന്തപുരം:മുഖ്യമന്ത്രി ഇന്ന് വ്യാപാരികളുമായി ചര്‍ച്ച നടത്തും. കടകള്‍ ഇടവേളകളില്ലാതെ എല്ലാ ദിവസവും തുറക്കാന്‍ അനുവദിക്കണമെന്ന വ്യാപാരികളുടെ ആവശ്യത്തിന്മേലാണ് ചര്‍ച്ച..
വ്യാപാരികളുമായുള്ള ചര്‍ച്ചകള്‍ക്ക് ശേഷം ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങളില്‍ അയവ് വരുത്താന്‍ സര്‍ക്കാര്‍ തയ്യാറായേക്കുമെന്നാണ് സൂചന. എന്നാല്‍ സര്‍ക്കാരിന്റെ ഭാഗത്ത് നിന്നും അനുകൂല തീരുമാനം ഉണ്ടായില്ലെങ്കില്‍ പ്രക്ഷോഭത്തിലേയ്ക്ക് നീങ്ങാനാണ് വ്യാപാരികളുടെ തീരുമാനം..
നിലവിലെ ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങള്‍ അശാസ്ത്രിയമാണെന്ന വാദമാണ് ഉയരുന്നത്. കൂടുതല്‍ സമയം കടകള്‍ തുറക്കുന്നത് തിരക്ക് കൂട്ടുകയല്ല കുറയ്ക്കുകയാണ് ചെയ്യുക എന്നാണ് വ്യാപാരികളുടെ നിലപാട്.കൂടുതല്‍ ദിവസം കടകള്‍ തുറക്കാന്‍ സര്‍ക്കാര്‍ അനുമതി നല്‍കിയേക്കും. പെരുന്നാളിന്റെ സാഹചര്യത്തിലും ഇളവുകള്‍ നല്‍കാനാണ് സര്‍ക്കാരിന്റെ ആലോചന.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News