KeralaNews

ശബരിമല വിമാനത്താവളം:ചെറുവള്ളി എസ്റ്റേറ്റിന്റെ ഭൂമി എറ്റെടുപ്പ് ഹൈക്കോടതി റദ്ദാക്കി

പത്തനംതിട്ട: സംസ്ഥാന സര്‍ക്കാരിന്റെ ശബരിമല വിമാനത്താവളത്തിനായി ഭൂമി ഏറ്റെടുക്കാനുള്ള നീക്കത്തിന് തിരിച്ചടി. ചെറുവള്ളി എസ്റ്റേറ്റിന്റെ ഭൂമി ഏറ്റെടുക്കാനുളള ഉത്തരവിലെ പണം കോടതിയില്‍ കെട്ടിവെച്ച് ഭൂമി ഏറ്റെടുക്കാനുള്ള ഭാഗം ഹൈക്കോടതി റദ്ദാക്കി. ഭൂമി ഏറ്റെടുക്കാന്‍ കളക്ടറെ ചുമതലപ്പെടുത്തിയ ഉത്തരവിലെ ഭാഗം നിലനില്‍ക്കും.

സര്‍ക്കാര്‍ ഉത്തരവ് ഭൂമി ഏറ്റെടുക്കല്‍ നിയമത്തിലെ വ്യവസ്ഥകള്‍ പാലിച്ചല്ലെന്ന് കോടതി നിരീക്ഷിച്ചു. ഉടമസ്ഥാവകാശം സംബന്ധിച്ച് കേസ് തീര്‍പ്പാക്കാതെ ഭൂമി ഏറ്റെടുക്കല്‍ നടപടിയുമായി മുന്നോട്ട് പോകുന്നതിനെതിരെ കൈവശക്കാരായ അയന ട്രസ്റ്റ് ആണ് കോടതിയെ സമീപിച്ചത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button