KeralaNewsRECENT POSTSTop Stories

കനത്ത മഴ: ചെങ്ങന്നൂരിൽ ജാഗ്രത

 

പമ്പ,അച്ചൻ കോവിൽ നദികളിൽ ജലനിരപ്പ്‌ ഉയരുന്നതുമായി ബന്ധപ്പെട്ട് ചെങ്ങന്നൂർ താലൂക്ക് ഓഫീസിൽ സജി ചെറിയാൻ എംഎൽഎയുടെ അദ്ധ്യക്ഷതയിൽ തഹസിൽദാർ എസ്. മോഹനൻ പിള്ളയുടെ സാന്നിദ്ധ്യത്തിൽ ചേർന്ന ഉദ്യോഗസ്ഥരുടെ അടിയന്തിര യോഗത്തിൽ താഴെ പറയുന്ന തീരുമാനങ്ങൾ എടുത്തു.

1, പമ്പയാറിന്റെ വൃഷ്ടി പ്രദേശത്ത് മഴ കനക്കുന്നതിനാൽ ജലനിരപ്പ്‌ ഉയർന്നുകൊണ്ടിരിക്കുന്നു.

2, ചെങ്ങന്നൂർ താലൂക്കിന്റെ വിവിധ ഭാഗങ്ങളിൽ വെള്ളപ്പൊക്കത്തിന് സാധ്യതയുള്ളതായി മുന്നറിയിപ്പ് ലഭിച്ചിട്ടുണ്ട്.

3, ചെങ്ങന്നൂർ താലൂക്ക് ഓഫീസിൽ 24 മണിക്കൂർ പ്രവർത്തിക്കുന്ന കണ്ട്രോൾ റൂം പ്രവർത്തനം ആരംഭിച്ചിട്ടുണ്ട് ബന്ധപ്പെടേണ്ട നമ്പറുകൾ:-0479 2452334,9496231626,8089106500,9447495009.

4, ചെങ്ങന്നൂർ താലൂക്കിലെ എല്ലാ വില്ലേജ് ഓഫീസുകളും,പോലീസ്,ഫയർ സ്റ്റേഷനുകളും എല്ലാ സംവിധാനങ്ങളോടും 24 മണിക്കൂറും പ്രവർത്തിക്കുന്ന കണ്ട്രോൾ റൂമുകൾ സജ്ജമാക്കിയിട്ടുണ്ട് അടിയന്തിര ഘട്ടങ്ങളിൽ ബന്ധപ്പെടാവുന്നതാണ് പോലീസ്:-0479 2452226,ഫയർ:-0479 2456094,101.

5, എല്ലാ പഞ്ചായത്ത്, മുനിസിപ്പാലിറ്റികളും 24 മണിക്കൂർ പ്രവർത്തിക്കുവാൻ നിർദേശം നൽകിയിട്ടുണ്ട്.

6, ജാഗ്രതാ നിർദ്ദേശം നൽകുന്നതിന് അനൗണ്സ്മെന്റ്റ് ആരംഭിച്ചിട്ടുണ്ട്

7, ഏതെങ്കിലും തരത്തിൽ അപകട സാധ്യത ഉണ്ടായാൽ കൺട്രോൾ റൂമുകളിൽ ബന്ധപ്പെടേണ്ടതാണ്.

8, പമ്പയുടെ ഏറ്റവും തീരത്തു താമസിക്കുന്നവർ ക്യാമ്പുകളിലേക്ക് മാറേണ്ടതാണ്.

ഇത് പരമാവധി ജനങ്ങളിലേക്ക് അറിയിപ്പായി ചെയ്‌ത്‌ എത്തിക്കണമെന്ന് സജി ചെറിയാൻ എംഎൽഎ അറിയിച്ചു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button