വിവാഹവാര്‍ത്ത, ചെമ്പന്‍ വിനോദിനെ ചതിച്ചതാര്?
കൊച്ചി: ചുരുങ്ങിയ കാലത്തിനിടെ മലയാള സിനിമയില്‍ ഏറ്റവും ശ്രദ്ധേയതാരമായി മാറിയ നടനാണ് ചെമ്പന്‍ വിനോദ്. ചെമ്പന്റെ വിവാഹ വാര്‍ത്തയാണ് ഇപ്പോള്‍ മോളിവുഡിലെ പ്രധാന ചര്‍ച്ചാ വിഷയം.താരം ഇതിനേക്കുറിച്ച് ഒരു വിശേഷവും പുറത്ത് പങ്കുവെച്ചിട്ടുമില്ല.
അങ്കമാലി രജിസ്ട്രാര്‍ ഓഫീസിലെ ബോര്‍ഡാണ് ചെമ്പനെ ചതിച്ചത്.ബോര്‍ഡില്‍ നിന്നും കോട്ടയംകാരിയായ വധുവിന്റെ വിലാസവും പ്രായവും ജോലിയുമെല്ലാം മണിമണി പോലം പുറത്തുവന്നു.ബോര്‍ഡില്‍ ചെമ്പന്റെ ചിത്രം കണ്ട ആരാധകരിലൊരാള്‍ ഒപ്പിച്ച പണിയാണിത്.
ഫെബ്രുവരി 5ലെ തീയതിയിലാണ് നോട്ടീസ് ഇട്ടിരിയ്ക്കുന്നത്. നോട്ടീസിട്ട് മൂന്നു മാസത്തിനുള്ളില്‍ വിവാഹം നടക്കണമെന്നാണ് നിയമം. ഇതിനിടയില്‍ ഇരുവരെയും കുറിച്ച് പരാതികളുള്ളവര്‍ക്ക് വേണമെങ്കില്‍ രജിസ്ട്രാര്‍ ഓഫീസില്‍ അറിയിയ്ക്കുകയും ചെയ്യാം.
കറുകച്ചാല്‍ ശാന്തിപുരം ചക്കുങ്കല്‍ മറിയം തോമസ് ആണ് ചെമ്പന്റെ വധു 25 വയസ് പ്രായം.സൈക്കോളജിസ്റ്റായി ജോലി നോക്കുന്നു. 43 കാരനായ താരത്തിന്റെ രണ്ടാം വിവാഹമാണ്. ആദ്യ വിവാഹബന്ധം വേര്‍പിരിഞ്ഞിരുന്നു.
നോട്ടീസ് പുറത്തുവന്നത് തന്റെ അറിവോടെയല്ലെന്നാണ് ചെമ്പന്‍ വിനോദ് പ്രതികരിച്ചത്.എന്നാല്‍ വിവാഹം അടുത്ത മാസം നടക്കുമെന്ന് താരം സ്ഥിരീകരിച്ചു.