വിവാഹം കഴിഞ്ഞ് 15 നാള്‍; ഭര്‍ത്താവിന് എട്ടിന്റെ പണികൊടുത്ത് നവവധു മുങ്ങി
ജിന്ദ്: വിവാഹം കഴിഞ്ഞ് ദിവസങ്ങള്‍ പിന്നിടുന്നതിന് മുമ്പ് ഭര്‍ത്താവിനെ കബളിപ്പിച്ച് നവവധു നാടുവിട്ടു. ഹരിയാനയിലാണ് സംഭവം. വിവാഹം കഴിഞ്ഞ് പതിനഞ്ച് ദിവസം മാത്രം കഴിഞ്ഞതോടെയാണ് നവവധു ഭര്‍ത്താവിന്റെ പണവുമായി നാടുവിട്ടത്.
ഭാര്യ കബളിപ്പിച്ചെന്നും സര്‍ക്കാര്‍ നടപടി എടുക്കണമെന്നും ആവശ്യപ്പെട്ട് ഭര്‍ത്താവ് സുരേന്ദര്‍ മുഖ്യമന്ത്രിയ്ക്ക് പരാതി നല്‍കി. തട്ടിപ്പ് വ്യാപകമായ പ്രദേശത്ത് ഏകദേശം 20 യുവതികളാണ് ഇത്തരത്തില്‍ വിവാഹ ശേഷം വീട്ടുകാരുടെയും ഭര്‍ത്താവിന്റെയും വിശ്വാസം നേടിയെടുത്ത ശേഷം പണവുമായി മുങ്ങുന്നത്.
ജിന്ദ് സ്വദേശിയായ 36കാരനാണ് ഭാര്യ പണം തട്ടിയെടുത്ത് നാടുവിട്ടെന്ന് കാട്ടി മുഖ്യമന്ത്രിയുടെ പരാതി പരിഹാര സംവിധാനമായ സി എം വിന്‍ഡോയെ സമീപിച്ചത്. 70,000 രൂപയോളം ഫീസ് നല്‍കിയാണ് ഇടനിലക്കാരന്‍ വഴി ഇയാള്‍ കല്ല്യാണം ഉറപ്പിച്ചത്. 28 വയസ്സായിരുന്നു സ്ത്രീക്ക്. ഇവരെക്കുറിച്ച് വിശദമായ അന്വേഷണമൊന്നും സുരേന്ദര്‍ നടത്തിയിരുന്നില്ല. ഉടന്‍ തന്നെ വിവാഹം ഉറപ്പിക്കുകയായിരുന്നു. എന്നാല്‍ വിവാഹം കഴിഞ്ഞ് 15 ദിവസം പിന്നിട്ടപ്പോള്‍ പണവുമായി യുവതി നാടുവിട്ടെന്നാണ് സുരേന്ദറിന്റെ പരാതി.