തിരുവനന്തപുരം: സംസ്ഥാനത്ത് മദ്യ വിതരണത്തിനായി കൊണ്ടുവന്ന ബിവറേജസ് കോര്‍പ്പറേഷന്റെ മൊബൈല്‍ ആപ്ലിക്കേഷനായ ബെവ്ക്യു ആപ്പില്‍ മാറ്റങ്ങള്‍. നേരത്തെ ആപ്പ് മുഖേന ബുക്ക് ചെയ്യുന്നവര്‍ക്ക് പിന്നീട് മൂന്ന് ദിവസം കഴിഞ്ഞേ ബുക്ക് ചെയ്യാനാകുവായിന്നുള്ളൂ. എന്നാല്‍ വ്യവസ്ഥ നീക്കിയിരിക്കുകയാണ് സര്‍ക്കാര്‍. മാത്രമല്ല ബുക്ക് ചെയ്താല്‍ ഉടന്‍ മദ്യം ലഭിക്കുകയും ചെയ്യും.
ആപ്പില്‍ മാറ്റം വരുത്തുന്നതുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ ഉത്തരവ് പുറത്തിറക്കിയിട്ടുണ്ട്. അതേസമയം, ബെവ് കോയുടെയും കണ്‍സ്യൂമര്‍ ഫെഡിന്റെയും പ്രതിദിന ടോക്കണ്‍ 400 നിന്ന് 600 ആയി ഉയര്‍ത്തിയിട്ടുണ്ട്. ബാറുകളിലെ അനധികൃത വില്‍പ്പന തടയാനും അനുവദിക്കുന്ന ടോക്കണുകള്‍ക്ക് ആനുപാതികമായി മദ്യം വാങ്ങുന്നുണ്ടോയെന്ന് ഉറപ്പാക്കാനും നടപടി സ്വീകരിക്കുന്നതിനും നിര്‍ദേശമുണ്ട്.
അതേസമയം, ബാറുകളുടെ പ്രവര്‍ത്തന സമയത്തില്‍ മാറ്റമില്ല. ബെവ്‌കോ, കണ്‍സ്യൂമര്‍ ഫെഡ് ഔട്ട്ലെറ്റുകള്‍ എന്നിവ രാവിലെ ഒന്‍പതു മുതല്‍ ഏഴുവരെ പ്രവര്‍ത്തിക്കും.