ശ്രീഹരിക്കോട്ട: ബഹിരാകാശ രംഗത്ത് വീണ്ടും ചരിത്രമെഴുതി ഇന്ത്യ.രാജ്യത്തിന്റെ ചന്ദ്രപര്യവേഷണ പേടകമായ ചന്ദ്രയാന്‍ 2 വിക്ഷേപിച്ചു. ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന്‍ സ്‌പേസ് സെന്ററില്‍ നിന്നും ഇച്ചയ്ക്ക് 2.43 നാണ് ചന്ദ്രയാന്‍ 2 കുതിച്ചുയര്‍ന്നത്.
ജൂലൈ 15 നായിരുന്നു ചന്ദ്രയാന്‍ രണ്ടിന്റെ വിക്ഷേപണം ആദ്യം നിശ്ചയിച്ചിരുന്നത്. എന്നാല്‍ വിക്ഷേപണ വാഹനത്തിന്റെ ടാങ്കുകളില്‍ ചോര്‍ച്ച കണ്ടെത്തിയതിനേത്തുടര്‍ന്ന് വിക്ഷേപണം അവസാന നിമിഷങ്ങളില്‍ മാറ്റിവെയ്ക്കുകയായിരുന്നു.ചാന്ദ്ര ദിവസത്തിന്റെ ആരംഭം കണക്കാക്കിയായിരുന്നു ജൂലൈ 15 ന് വിക്ഷേപണം തീരുമാനിച്ചത്. വിക്ഷേപണം വൈകിയെങ്കിലും പേടകത്തിന്റെ വേഗതയും ഭ്രമണപഥയാത്രയും പുനക്രമീകരിച്ച് നേരത്തെ നിശ്ചയിച്ച സെപ്തംബര്‍ ആറിന് തന്നെ പേടകം ചന്ദ്രനില്‍ ഇറക്കാനുള്ള ശ്രമത്തിലാണ് ഐ.എസ്.ആര്‍.ഒ
ഭൂമിയുടെ ഭ്രമണ പഥം കടന്ന് ചന്ദ്രന്റെ ഭ്രമണപഥത്തിലെത്താന്‍ പേടകത്തിന് വേണ്ടത് 22 ദിവസമാണ്.തുടര്‍ന്ന് ചന്ദ്രോപരിതലത്തില്‍ ഇറങ്ങാന്‍ 28 ദിവസവും.ആകെ 53 ദിവസ യാത്രയാണ് നിശ്ചയിച്ചിരുന്നത്. എന്നാല്‍ ഇത് 47 ദിവസമായി ചുരുക്കും. 3,844 ലക്ഷം കിലോമീറ്ററാണ് ചന്ദ്രയാന്‍ 2 ന്റെ യാത്രാദൂരം.
ബാഹുബലി എന്ന ഓമനപേരിലറിയപ്പെടുന്ന ജി.എസ്.എല്‍.വി 3 റോക്കറ്റിലേറിയാണ് ചന്ദ്രയാന്റെ യാത്ര.ചന്ദ്രനെ വലംവെയ്ക്കുന്ന ഓര്‍ബിറ്റര്‍,പര്യവേഷണത്തിനുള്ള റോവര്‍,റോവറിനെ നിലത്തിറക്കുന്നതിനുള്ള ലാന്‍ഡര്‍ എന്നിങ്ങനെ 3850 കിലോഗ്രാം ഭാരമുള്ളതാണ് ചന്ദ്രയാന്‍ 2 ന്റെ പേടകം.