ശ്രീഹരിക്കോട്ട: സാങ്കേതിക തകരാറുമൂലം മാറ്റിവച്ച ചന്ദ്രയാന്‍ 2 വിക്ഷേപണം തിങ്കളാഴ്ച്ച ഉച്ചയ്ക്ക് 2.43 ന്. ഐഎസ്ആര്‍ഒയാണ് ഇക്കാര്യം അറിയിച്ചത്. റോക്കറ്റിലെ ക്രയോ ഇന്ധന ടാങ്കിന് മുകളിലുള്ള ഗ്യാസ് ബോട്ടിലില്‍ കണ്ടെത്തിയ തകരാര്‍ പൂര്‍ണ്ണമായി പരിഹരിച്ചു.
ലോഞ്ച് ഓതറൈസേഷന്‍ ബോര്‍ഡ് ഇന്ന് യോഗം ചേര്‍ന്നിരുന്നു. ഉണ്ടായ സാങ്കേതിക തകരാറിനെ സമ്പന്ധിച്ച റിപ്പോര്‍ട്ടും പ്രശ്നം പരിഹരിച്ച ശേഷം ഉള്ള റിപ്പോര്‍ട്ടും യോഗം വിലയിരുത്തിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ഔദ്യോഗികമായി വിക്ഷേപണ തീയതി പ്രഖ്യാപിച്ചത്. മുന്‍ നിശ്ചയിച്ചത് പൊലെ ശ്രീഹരിക്കോട്ടയിലെ സതീഷധേപവാന്‍ സ്പേയ്സ് സെന്ററില്‍ നിന്നാകും വിക്ഷേപണം. കൗണ്ട് ഡൗണ്‍ ശനിയാഴ്ച ആരംഭിയ്ക്കും.