ചന്ദ്രയാന്‍ 2 പകര്‍ത്തിയ ചന്ദ്രന്റെ ആദ്യചിത്രം പുറത്ത് വിട്ട് ഐ.എസ്.ആര്‍.ഒ
ന്യൂഡല്‍ഹി: ഇന്ത്യയുടെ ചന്ദ്രയാന്‍ ദൗത്യം ചന്ദ്രയാന്‍ 2 പകര്‍ത്തിയ ചന്ദ്രന്റെ ആദ്യ ചിത്രം ഐഎസ്ആര്‍ഒ പുറത്തുവിട്ടു. ഓഗസ്റ്റ് 21 ന് എടുത്ത ചിത്രം ഇന്നലെ ട്വിറ്ററിലൂടെയാണ് ഐഎസ്ആര്‍ഒ പുറത്തുവിട്ടത്. ചന്ദ്രോപരിതലത്തില്‍ നിന്നും 2650 കീലോമീറ്റര് ദൂരെനിന്നുള്ള ചിത്രമാണ് ചന്ദ്രയാന്‍ പകര്‍ത്തിയത്.
ചിത്രത്തില്‍ അപ്പോളോ ഗര്‍ത്തവും, മെര്‍ ഓറിയന്റലും കാണാം. ചന്ദ്രനില്‍ നിന്നും 118 കിലോമീറ്റര്‍ അടുത്ത ദൂരവും 4412 കിലോമീറ്റര്‍ കൂടിയ ദൂരവും ഉള്ള ദീര്‍ഘവൃത്താകൃതിയിലുള്ള ഭ്രമണപഥത്തിലാണ് ചന്ദ്രയാന്‍ ഇപ്പോള്‍ സഞ്ചരിക്കുന്നത്.
ഓഗസ്റ്റ് 14നാണ് ഭൂമിയുടെ ഭ്രമണപഥം വിട്ട് ചന്ദ്രന്റെ ഭ്രമണപഥം ലക്ഷ്യമാക്കി പേടകം യാത്ര ആരംഭിച്ചത്. ഓഗസ്റ്റ് 20ന് ചന്ദ്രയാന്‍ രണ്ട് ചന്ദ്രന്റെ പരിധിയിലേക്ക് പ്രവേശിച്ചു. ഓഗസ്റ്റ് 28, 30 സെപ്റ്റംബര്‍ ഒന്ന് തീയ്യതികളില്‍ വീണ്ടും ചന്ദ്രയാന്‍ രണ്ടിന്റെ ഭ്രമണപഥം ക്രമീകരിച്ച് ചന്ദ്രോപരിതലത്തോട് കൂടുതല്‍ അടുപ്പിക്കും.