തിരുവനന്തപുരം: ഇന്ത്യയുടെ വടക്ക് കിഴക്കന്‍ മേഖലകളില്‍ രൂപപ്പെട്ട അന്തരീക്ഷ ചുഴിലിയെ തുടര്‍ന്ന് കേരളത്തിലും തമിഴ്നാട്ടിലും അഞ്ചു ദിവസം മഴ ശക്തമാകുമെന്ന് കാലാവസ്ഥാ വകുപ്പ്. മഴയ്ക്കൊപ്പം ശക്തമായ ഇടിമിന്നലിനും സാധ്യതയുണ്ട്. കേരളത്തിനും, തമിഴ്നാടിനും പുറമെ, കര്‍ണാടക, ആന്ധ്രാപ്രദേശ് എന്നിവിടങ്ങളിലും ശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്.
അരുണാചല്‍ പ്രദേശ്, സിക്കിം എന്നിവിടങ്ങളിലും ശക്തമായ മഞ്ഞുവീഴ്ചയ്ക്കും, കനത്ത മഴയ്ക്കും സാധ്യതയുണ്ട്. അതേസമയം സംസ്ഥാനത്ത് വടക്ക് കിഴക്കന്‍ മണ്‍സൂണ്‍ ശക്തി പ്രാപിച്ചതോടെ കേരളത്തിലെ തെക്കന്‍ ജില്ലകളില്‍ ചൊവ്വാഴ്ച നല്ല മഴ ലഭിച്ചിരുന്നു.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News