Home-bannerKeralaNewsRECENT POSTS
സി.എഫ് തോമസ് കേരള കോൺഗ്രസ് ജോസഫ് വിഭാഗം ചെയർമാൻ, പാലായിൽ നിഷയെ പിന്തുണയ്ക്കാനും തീരുമാനം
കൊച്ചി: സി.എഫ്.തോമസ് കേരള കോൺഗ്രസ് ജോസഫ് വിഭാഗം ചെയർമാനാകും. കൊച്ചിയിൽ നടന്ന ഹൈപവർ കമ്മിറ്റി യോഗത്തിനു ശേഷം പാർട്ടി വർക്കിംഗ് ചെയർമാൻ പി.ജെ.ജോസഫാണ് ഇക്കാര്യം പ്രഖ്യാപിച്ചത്.ചെയർമാൻ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് കോടതിയിൽ നിലനിൽക്കുന്ന കേസുകളിൽ രണ്ടാഴ്ചയ്ക്കുള്ളിൽ തീരുമാനമുണ്ടാകുമെന്നാണ് പ്രതീക്ഷ ഇതിനു ശേഷം സംസ്ഥാന കമ്മിറ്റി ചേർന്ന് ചെയർമാനായി സി.എഫ്. തോമസിനെ തെരഞ്ഞെടുക്കുമെന്നും ജോസഫ് അറിയിച്ചു.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News