27.8 C
Kottayam
Tuesday, May 28, 2024

കൊവിഡ് പരിശോധന; കേരളം ശരാശരിയില്‍ താഴെയെന്ന് കേന്ദ്രം

Must read

ന്യൂഡല്‍ഹി: കൊവിഡ് പരിശോധനയില്‍ കേരളം ദേശീയ ശരാശരിയില്‍ താഴെയെന്ന് കേന്ദ്രസര്‍ക്കാര്‍. രാജ്യത്ത് കൊവിഡ് രോഗമുക്തി നിരക്ക് ഉയരുന്നത് നല്ല സൂചനയാണെന്നും കേന്ദ്ര ആരോഗ്യമന്ത്രാലയം വ്യക്തമാക്കി. കൊവിഡ് പരിശോധനയില്‍ ദേശീയ ശരാശരി പത്ത് ലക്ഷത്തില്‍ 324 ആണ്. എന്നാല്‍ ഇത് കേരളത്തില്‍ 212 മാത്രമാണെന്നും കേന്ദ്രസര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചു.

അതേസമയം കേരളത്തില്‍ കൊവിഡ് മരണനിരക്ക് കുറവാണ്. രാജ്യത്ത് കൊവിഡ് മരണനിരക്ക് കുറവുള്ള രണ്ടാമത്തെ സംസ്ഥാനമാണ് കേരളം. കേരളത്തില്‍ കൊവിഡ് മരണനിരക്ക് 0.31 ശതമാനമാണ്. രാജ്യത്ത് 2.21 ശതമാനമാണ്. കൊവിഡ് പ്രതിരോധ പ്രവര്‍ത്തനത്തില്‍ ആരോഗ്യപ്രവര്‍ത്തകരുടെ സേവനം എടുത്തുപറയേണ്ടതാണെന്നും കേന്ദ്രസര്‍ക്കാര്‍ പ്രതിനിധികള്‍ വ്യക്തമാക്കി.

കൊവിഡ് പരിശോധനകളില്‍ രാജ്യത്തെ എല്ലാ സംസ്ഥാനങ്ങളും ലോകാരോഗ്യ സംഘടന നിഷ്‌കര്‍ഷിക്കുന്ന പരിശോധനാ നിരക്കിനേക്കാള്‍ കൂടുതലാണെന്നും ആരോഗ്യമന്ത്രാലയം പറഞ്ഞു. രാജ്യത്തെ 16 സംസ്ഥാനങ്ങളില്‍ കൊവിഡ് രോഗ മുക്തരാവുന്നവരുടെ നിരക്ക് ദേശീയ ശരാശരിയെക്കാള്‍ ഉയരെയാണെന്നും കേന്ദ്രം പുറത്തുവിട്ട കണക്കുകളില്‍ പറയുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week