സംസ്ഥാനത്തെ അഭിനന്ദിച്ച് കേന്ദ്രവും,കേരളത്തിന്റെ കോവിഡ് പ്രതിരോധപ്രവര്‍ത്തനങ്ങൾ മാതൃകാപരം
തിരുവനന്തപുരം:രാജ്യമെമ്പാടും കോമഡി ബാധിതരുടെ എണ്ണം കുത്തനെ ഉയരുമ്പോൾ സംസ്ഥാനത്തിന്റെ കോവിഡ് പ്രതിരോധപ്രവര്‍ത്തനങ്ങളെ പ്രശംസിച്ച് കേന്ദ്ര സർക്കാർ.പ്രവാസികളുടെ മടക്കം, കോവിഡ് പ്രതിരോധം എന്നിവയിലടക്കം സംസ്ഥാനം നടത്തുന്ന ഇടപെടലുകളാണ് കേന്ദ്രം പ്രശംസിച്ചത്. കേന്ദ്ര വിദേശകാര്യ സെക്രട്ടറി സഞ്ജയ് ഭട്ടാചാര്യ ചീഫ് സെക്രട്ടറി ബിശ്വാസ് മേത്തയ്ക്ക് അയച്ച കത്തിലാണ് ഇക്കാര്യം ചൂണ്ടിക്കാട്ടിയിരിക്കുന്നത്.കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട് പ്രതിപക്ഷവും ബിജെപിയും സംസ്ഥാന സർക്കാരിനെ നിരന്തരം വിമർശിക്കുന്നതിനിടെയാണ് സംസ്ഥാനത്തിനുള്ള കേന്ദ്രത്തിൻറെ അഭിനന്ദനം.
സംസ്ഥാന സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ ഫലപ്രദമായ ക്രമീകരണങ്ങളാണ് വന്ദേഭാരത് മിഷനിലൂടെ പ്രവാസികള്‍ക്ക് സുരക്ഷിതമായി നാട്ടിലെത്താന്‍ സഹായകരമായതെന്നും കത്തില്‍ പറയുന്നു. മാസ്ക്, ഫേസ് ഷീല്‍ഡ്, എന്നീ നിയന്ത്രണങ്ങള്‍ സര്‍ക്കാര്‍ കര്‍ശനമായി നടപ്പാക്കിയതാണ് രോഗം വ്യാപിക്കാതിരുന്നതിനു പ്രധാന കാരണം. പ്രവാസികളുടെ മടക്കവുമായി ബന്ധപ്പെട്ട് സംസ്ഥാനം ഉന്നയിക്കുന്ന ആവശ്യങ്ങള്‍ എയര്‍ലൈന്‍ കമ്പനികളെ നേരിട്ടറിയിക്കും.അംബാസഡര്‍മാരുടെ സഹകരണവും വിദേശകാര്യമന്ത്രാലയം ഉറപ്പ് നല്‍കുന്നതായി കത്തില്‍ വ്യക്തമാക്കുന്നു.