പന്ത്രണ്ട് തരം പ്ലാസ്റ്റിക്കുകള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്താനൊരുങ്ങി കേന്ദ്രം; നിയന്ത്രണം ഏര്‍പ്പെടുന്നവ ഇവയാണ്
ന്യൂഡല്‍ഹി: ഒറ്റത്തവണ ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക്കുകളുടെ ഉപയോഗം കുറയ്ക്കുന്നതിന്റെ ഭാഗമായി 12 തരം പ്ലാസ്റ്റിക്കുകള്‍ നിരോധിക്കാനാനൊരുങ്ങി കേന്ദ്രം. ബീവറേജസില്‍ ഉപയോഗിക്കുന്ന ചെറിയ പ്ലാസ്റ്റിക് ബോട്ടിലുകള്‍, സിഗരറ്റ് ബട്ട്‌സില്‍ ഉപയോഗിക്കുന്ന തെര്‍മോകോള്‍ എന്നിവയും നിരോധിക്കുന്നവയില്‍ ഉള്‍പ്പെടും. ഘട്ടംഘട്ടമായി എല്ലാം നിരോധിക്കുമെന്ന് കേന്ദ്രമന്ത്രി രാംവിലാസ് പാസ്വാന്‍ മാധ്യമങ്ങളോട് പറഞ്ഞു. നിരോധിക്കേണ്ട പ്ലാസ്റ്റിക് ഉല്‍പ്പന്നങ്ങളുടെ പട്ടിക തയ്യാറാക്കി സര്‍ക്കാര്‍ കേന്ദ്രമനലിനീകരണ നിയന്ത്രണ ബോര്‍ഡിന് സമര്‍പ്പിക്കുമെന്നാണ് റിപ്പോര്‍ട്ട്.
നിരോധിക്കുന്ന പ്ലാസ്റ്റിക് ഉല്‍പ്പന്നങ്ങള്‍ക്ക് പകരം വയ്ക്കാവുന്ന വസ്തുക്കള്‍ നിര്‍ദ്ദേശിക്കാന്‍ പ്ലാസ്റ്റിക് നിര്‍മാണക്കമ്പനികളോട് കേന്ദ്രം ആവശ്യപ്പെട്ടിട്ടുണ്ടെന്നാണ് വിവരം. അതേസമയം ഒറ്റത്തവണമാത്രം ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക്കുകളുടെ ഉപയോഗം 2022 ഓടെ പൂര്‍ണമായും ഇല്ലാതാക്കാനുള്ള പദ്ധതി മലിനീകരണ നിയന്ത്രണ ബോര്‍ഡ് നടപ്പിലാക്കി വരികയാണ്.
50 മൈക്രോണില്‍ കുറഞ്ഞ കാരി ബാഗ്, നോണ്‍ വൂവണ്‍ കാരി ബാഗ്, ചെറിയ പൊതിയാനുപയോഗിക്കുന്ന കവറുകള്‍, സ്‌ട്രോ, കത്തി, കപ്പുകള്‍, ബൗളുകള്‍, പ്ലേറ്റുകള്‍, ലാമിനേറ്റ് ചെയ്ത പാത്രങ്ങളും പ്ലേറ്റുകളും, ചെറിയ പ്ലാസ്റ്റിക് കപ്പുകളും പാത്രങ്ങളും, ചെവിയിലുപയോഗിക്കുന്ന ബഡ്‌സിലെ പ്ലാസ്റ്റിക് ഭാഗം, ബലൂണുകള്‍, കൊടികള്‍, സിഗരറ്റ് ബഡ്‌സ്, തെര്‍മോകോള്‍, ബീവറേജുകളില്‍ ഉപയോഗിക്കുന്ന ചെറിയ പ്ലാസ്റ്റിക്ക് വസ്തുക്കള്‍(200 മില്ലി ലിറ്ററില്‍ കുറഞ്ഞത്), 100 മൈക്രോണ്‍സില്‍ കുറഞ്ഞ റോഡ്‌സൈഡ് ബാനറുകള്‍ എന്നിവ നിരോധിക്കുന്നവയില്‍പ്പെടുമെന്നാണ് റിപ്പോര്‍ട്ട്.