വ്യത്യസ്ത നിറങ്ങളുള്ള കണ്ണുകളുമായി കൗതുകമുണര്‍ത്തി ഒരു പൂച്ച; ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറല്‍
തൃപ്പൂണിത്തുറ: വ്യത്യസ്ത നിറങ്ങളുള്ള കണ്ണുകളുമായി കൗതുകമുണര്‍ത്തി ഒരു പൂച്ച കൂട്ടി. ഒരു കണ്ണിന് നീല നിറവും മറ്റൊന്നിന് ബ്രൗണ്‍ നിറവുമുള്ള പൂച്ചക്കുട്ടിയാണ് സമൂഹമാധ്യമങ്ങളില്‍ ഇപ്പോള്‍ വൈറലാകുന്നത്. തൃപ്പൂണിത്തുറ തെക്കുംഭാഗം മണ്ടാനത്ത് വീട്ടില്‍ ജെന്‍സണ്‍ ജോയിയുടെ വീട്ടിലേക്ക് രണ്ടാഴ്ചയ്ക്കു മുന്‍പാണ് ഈ പൂച്ചക്കൂട്ടി വന്നത്. രണ്ട് കണ്ണിനും വ്യത്യസ്ത നിറമായതിനാല്‍ കൗതുകം തോന്നി ഇവര്‍ പൂച്ച കൂട്ടിയെ വളര്‍ത്തുകയായിരുന്നു. കിങ്ങിണി എന്ന് പേരുമിട്ടു. പല രാജ്യങ്ങളിലും ഇത്തരം പൂച്ചകള്‍ക്ക് വന്‍ ഡിമാന്റാണ്. കണ്ണിന് രണ്ട് നിറമുളള പൂച്ചകളും നായ്ക്കളും വളരെ വിരളമാണെന്ന് സീനിയര്‍ വെറ്റിനറി സര്‍ജന്‍ ഡോ. സാജന്‍ തോമസ് പറഞ്ഞു.
ഹെറ്റെറോക്രോമിയ ഐറിഡിസ് എന്ന അവസ്ഥയാണ് ഇതിന് കാരണം. ഈ അവസ്ഥയില്‍ ഒരു കണ്ണിന് നീല നിറത്തിലും മറ്റൊരു കണ്ണ് പച്ച, ബ്രൗണ്‍ അല്ലെങ്കില്‍ മഞ്ഞ നിറത്തിലുമാണ് കാണാറ്. ഇത് ജനിതകമായ പ്രത്യേകതയാണ്. വെളുത്ത നിറമുളള പൂച്ചകളിലാണ് ഈ അവ്സഥ കൂടുതലായി കാണുന്നത്. കൂടാതെ ചില അസുഖങ്ങള്‍ കൊണ്ടും കണ്ണുകളുടെ നിറം മാറാറുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.