കോഴിക്കോട്: കൊവിഡ് 19 നിയന്ത്രണം ലംഘിച്ചതിന് വനിതാ ലീഗ് നേതാവ് നൂര്‍ബിന റഷീദിനെതിരെ ചേവായൂര്‍ പോലീസ് കേസെടുത്തു. അമേരിക്കയില്‍ നിന്നെത്തിയ മകന്‍ ക്വാറന്റീന്‍ ലംഘിക്കുകയും മകളുടെ കല്യാണത്തിന് 50 ല്‍ പരം ആളുകളെ പങ്കെടുപ്പിക്കുകയും ചെയ്തിരുന്നു. ഐ.പി.സി 269, 188 പ്രകാരമാണ് കേസെടുത്തിരിക്കുന്നത്.
ഈ മാസം 16ന് അമേരിക്കയില്‍ നിന്ന് മടങ്ങിയെത്തിയ മകന്‍ ക്വാറന്റീനില്‍ കഴിയുകയായിരുന്നു. ഇതിനിടെ മകളുടെ വിവാഹം നടത്തി. വിവാഹത്തിന് അന്‍പതില്‍ അധികം ആളുകള്‍ പങ്കെടുത്തു. ക്വാറന്റീനില്‍ കഴിയുന്ന മകനും വിവാഹത്തില്‍ പങ്കെടുത്തു. ഇക്കാര്യം ചൂണ്ടിക്കാട്ടി ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥര്‍ പോലീസില്‍ പരാതി നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് നടപടി. മകനെതിരേയും കേസെടുത്തിട്ടുണ്ട്.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News